Executed | ഇറാനില്‍ നടന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായ ശെകാരിയുടെ വധശിക്ഷ നടപ്പാക്കിയതായി റിപോര്‍ട്
Dec 9, 2022, 10:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com) കഴിഞ്ഞ സെപ്റ്റംബര്‍ 16നാണ് കുര്‍ദ് വംശജയായ മഹ്‌സ അമിനി(22)യെ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിനെതിരെ ഇറാനില്‍ നടന്ന പ്രതിഷേധ പ്രക്ഷോഭത്തില്‍ ആദ്യം അറസ്റ്റിലായ ആളാണ് മൊഹ്‌സെന്‍ ശെകാരി. ഇപ്പോള്‍ മൊഹ്‌സെന്‍ ശെകാരിയുടെ വധശിക്ഷ നടപ്പാക്കിയതായി മിസാന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.

ഗതാഗതം തടസപ്പെടുത്തിയെന്നും സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചെന്നുമായിരുന്നു മൊഹ്‌സെന്‍ ശെകാരിക്കെതിരെ പൊലീസ് ആരോപിച്ച കുറ്റം. തുടര്‍ന്ന് ടെഹ്‌റാനിലെ റവല്യൂഷനറി കോടതി വിചാരണ നടത്തി നവംബര്‍ 20നാണ് വധശിക്ഷ വിധിച്ചത്.
മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ രാജ്യവ്യാപകമായ പ്രക്ഷോഭത്തില്‍ 475 പേര്‍ കൊല്ലപ്പെട്ടിരുന്നു. 18,000 പേര്‍ അറസ്റ്റിലായി. ഇവരില്‍ 21 പേര്‍ക്ക് ഇതിനകം വധശിക്ഷ വിധിച്ചുവെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പറയുന്നത്. പ്രക്ഷോഭം ശമിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.
Keywords: News,World,international,Dubai,Iran,Killed,Execution,Gulf,Police,Arrest,Arrested,Punishment,Case,Top-Headlines, Iran executes first known prisoner arrested in protests
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.