ഓണം ആഘോഷിച്ച് ഐ പി എലിനായി ദുബൈയിലെത്തിയ ധോണിയും കുടുംബവും; സദ്യയുണ്ണുന്ന സിവയുടെ ചിത്രങ്ങള്‍ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ദുബൈ: (www.kvartha.com 22.08.2021) ഐ പി എലിനായി അച്ഛന്‍ എം എസ് ധോണിക്കൊപ്പം ദുബൈയിലെത്തിയ സിവയും കുടുംബവും മലയാളികളുടെ ദേശീയ ഉത്സവമായ ഓണവും ഗംഭീരമായി ആഘോഷിച്ചു. മുന്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം നായകന്‍ എം എസ് ധോണിയുടെ മകള്‍ സിവ ധോണിയുടെ സദ്യയുണ്ണുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
Aster mims 04/11/2022

ഓണം ആഘോഷിച്ച് ഐ പി എലിനായി ദുബൈയിലെത്തിയ ധോണിയും കുടുംബവും; സദ്യയുണ്ണുന്ന സിവയുടെ ചിത്രങ്ങള്‍ വൈറല്‍


22 ഓണവിഭവങ്ങളടങ്ങിയ ഒരുഗ്രന്‍ സദ്യ കഴിക്കുന്ന ചിത്രം സിവയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് ലൈകും കമന്റും നല്‍കിയിരിക്കുന്നത്. ഓണസദ്യയുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കി പങ്കുവച്ച് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും ഓണാശംസകള്‍ നേര്‍ന്നു. ചോറ്, അവിയല്‍, പരിപ്പ്, സാമ്പാര്‍, പപ്പടം, ഓലന്‍, ഉപ്പേരി, പായസം എന്നിവയടങ്ങിയ ഗംഭീര സദ്യയാണ് സാക്ഷിയും കുടുംബവും ഓണത്തിന് ഒരുക്കിയത്. 

ഓണം ആഘോഷിച്ച് ഐ പി എലിനായി ദുബൈയിലെത്തിയ ധോണിയും കുടുംബവും; സദ്യയുണ്ണുന്ന സിവയുടെ ചിത്രങ്ങള്‍ വൈറല്‍


നേരത്തെ മലയാളം പാട്ടുകള്‍ പാടി മലയാളികളെ മുഴുവന്‍ കൈയിലെടുത്ത കൊച്ചുമിടുക്കിയാണ് സിവ ധോണി. സിവ പാടിയ 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ', 'കണികാണും നേരം കമലാനേത്രന്റെ..', 'കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ' എന്നീ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിവയെ പരിപാലിക്കുന്ന ഷീല ആന്റിയാണ് അവളെ മലയാളം പഠിപ്പിച്ചതെന്ന് പിന്നാലെ അമ്മ സാക്ഷി ധോണി വെളിപ്പെടുത്തിയിരുന്നു. 

യു എ ഇയിലെത്തി 6 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ധോണിയുടെ ചെന്നൈ സൂപെര്‍ കിങ്‌സ് പരിശീലനം ആരംഭിച്ചു. സെപ്റ്റംബര്‍ 24ന് ശാര്‍ജയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂറിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.



Keywords:  News, World, International, Gulf, Entertainment, Sports, Cricket, Onam, ONAM-2021, Food, IPL, Social Media, Instagram, IPL 2021 Phase 2: MS Dhoni’s daughter Ziva celebrates Onam in Dubai, eats South-Indian food
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia