ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; ഒന്നാം സമ്മാനം 250000 യു എസ് ഡോളര്‍; നടപടികൾ ഇങ്ങനെ
Dec 4, 2021, 14:01 IST
ദുബൈ: (www.kvartha.com 04.12.2021) ആതുരസേവന രംഗത്ത് ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള നഴ്‌സുമാരില്‍ നിന്ന് സ്തുത്യര്‍ഹമായ സേവനം നടത്തുന്നവര്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. ഒന്നാം സമ്മാനം 250000 യു എസ് ഡോളറാണ്.
www(dot)asterguardians(dot)com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കാം. നഴ്‌സുമാര്‍ക്ക് നേരിട്ടും, അര്‍ഹരായ നഴ്‌സുമാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കും അപേക്ഷ സമര്‍പിക്കാവുന്നതാണ്. ലഭ്യമായ അപേക്ഷകളിൽ വിവിധ രംഗങ്ങളിലെ വിദഗ്ധരായവർ ഉള്‍ക്കൊള്ളുന്ന പാനൽ മൂല്യനിര്‍ണയം നടത്തും.
ഫൈനല്‍ റൗൻഡിലെത്തുന്നര്‍ക്ക് ജൂറിയുമായി മുഖാമുഖമുള്ള അഭിമുഖവും, ആശയസംവേദനവും നടത്താനുള്ള അവസരം ലഭ്യമാകും. ഇതിനെ കൂടി പരിഗണിച്ചാണ് അന്തിമ ഫലപ്രഖ്യാപനം നടത്തുക. ഏണസ്റ്റ് ആൻഡ് യങ്ങ് എല്‍ എല്‍ പി എന്ന സ്ഥാപനമാണ് അവാര്‍ഡ് സംബന്ധിച്ച നടപടികൾക്കായി അഡ്വൈസറായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ആതുര സേവന മേഖലയില്‍ അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോകുന്ന നായകരാണ് നഴ്‌സുമാരെന്നും ഇത് ഈ കോവിഡ് കാലത്ത് ഉള്‍പെടെ സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും ലോകമെമ്പാടുമുള്ള നഴ്‌സുമാരെ അവാര്‍ഡിന് അപേക്ഷിക്കാന്‍ ക്ഷണിച്ചുകൊണ്ട് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ലോക നഴ്‌സസ് ദിനമായ 2022 മെയ് 12 ന് ദുബൈയിൽ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോമിനേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 30 ആണ്.
Keywords: Dubai, Gulf, News, Hospital, Health, Award, Nurse, Nurses, Cash, Invites applications for Aster Guardians Global Nursing Award.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.