350 കിലോ മയക്കുമരുന്നുമായി അന്താരാഷ്ട്ര മാഫിയ സംഘത്തില്‍പ്പെട്ടയാള്‍ ഒമാനില്‍ പിടിയില്‍

 


ADVERTISEMENT


മസ്‌കറ്റ്: (www.kvartha.com 22.06.2020) അന്താരാഷ്ട്ര മാഫിയ സംഘത്തില്‍പ്പെട്ടയാള്‍ മയക്കുമരുന്നുമായി ഒമാനില്‍ പിടിയില്‍. 350 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.

350 കിലോ മയക്കുമരുന്നുമായി അന്താരാഷ്ട്ര മാഫിയ സംഘത്തില്‍പ്പെട്ടയാള്‍ ഒമാനില്‍ പിടിയില്‍

പിടിക്കപ്പെട്ട ഏഷ്യന്‍ വംശജന്‍ രാജ്യത്തിനകത്ത് മയക്കു മരുന്ന് വില്‍ക്കുന്നതിനും ഒപ്പം മറ്റു രാജ്യങ്ങളിലേക്ക് ഇവ കടത്തുന്നതിനും പദ്ധതി ഒരുക്കിയിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഏഷ്യന്‍ വംശജനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
 
Keywords:  News, Gulf, Drugs, International, Criminal Case, Police, Arrest, Accused, International smuggler caught in Oman with 350kg drugs
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia