അബുദാബി: (www.kvartha.com 21.11.2016) അബുദാബിയില്‍ വിഷവാതകം ചോര്‍ന്ന് മലയാളിയടക്കം മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ കാസര്‍കോട് മധൂര്‍ സ്വദേശിയാണ്. മധൂര്‍ മന്നിപ്പാടി വിവേകാനന്ദ നഗറിലെ സോമയ്യ- ഗിരിജ ദമ്പതികളുടെ മകന്‍ അശോകന്‍ (32) ആണ് മരിച്ചത്. മറ്റു രണ്ട് പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൗത്ത് വിംഗ്‌സ് ഇന്റീരിയര്‍ കമ്പനിയിലെ തൊഴിലാളിയാണ് അശോകന്‍.
ബത്തീനിലെ ജോലിസ്ഥലത്തുവെച്ച് ഇന്റീരിയര്‍ ജോലി കഴിഞ്ഞശേഷം അവിടെത്തന്നെ ഉറങ്ങിയവരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്
അശോകന്റെ വിവാഹം നടന്നത്.
ഭാര്യ ദീപയെ അബുദാബിയിലേക്ക് കൂട്ടിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവാവ്. ഇതിനിടെയാണ് അശോകനെ മരണം തട്ടിയെടുത്തത്.
വിവാഹത്തിന് ശേഷം ജൂണ്‍ 28ന് ആണ് അശോകന്‍ അബുദാബിയിലേക്ക് മടങ്ങിയെത്തിയത്.
മൃതദേഹം ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അശോകന്‍ ജോലിചെയ്യുന്ന കമ്പനി അധികൃതരും അബുദാബി കെ എം സി സി ഭാരവാഹികളും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പരിശ്രമം നടത്തിവരികയാണ്.
Also Read:
വിജയ ബാങ്ക് കൊള്ള: കേസില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
Keywords: Deepa, KMCC, Abu Dhabi, Kasaragod, Ashokan, Featured, Couples, Son, Dead Body, Hospital, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.