Indias exports | യുഎഇയില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പന്നങ്ങള്‍ക്ക് പ്രിയമേറുന്നു; കയറ്റുമതി 3 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷ; നിലവില്‍ 31.3 ബില്യണായതായി കേന്ദ്ര സര്‍ക്കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) 2026-27 ഓടെ യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കുള്ള (യുഎഇ) കയറ്റുമതി 50 ബില്യണ്‍ ഡോളറായി ഉയരുമെന്ന് കണക്കുകള്‍. നിലവില്‍ യുഎഇയിലേക്കുള്ള കയറ്റുമതി 31.3 ബില്യണ്‍ ഡോളറാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെ (CEPA) തുടര്‍ന്നാണ് ഈ വര്‍ധന പ്രതീക്ഷിക്കുന്നതെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു.
     
Indias exports | യുഎഇയില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പന്നങ്ങള്‍ക്ക് പ്രിയമേറുന്നു; കയറ്റുമതി 3 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷ; നിലവില്‍ 31.3 ബില്യണായതായി കേന്ദ്ര സര്‍ക്കാര്‍

വ്യാപാര കരാര്‍ നടപ്പാക്കിയ ശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. അതിനാല്‍, 2026-27 ഓടെ 50 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ കഴിഞ്ഞ വര്‍ഷം മെയ് ഒന്നിന് ഔദ്യോഗികമായി നിലവില്‍ വന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 11.8 ശതമാനം വര്‍ധിച്ച് 31.3 ബില്യണ്‍ ഡോളറിലെത്തും. ഇക്കാലയളവില്‍ ഇറക്കുമതി 18.8 ശതമാനം വര്‍ധിച്ച് 53.2 ബില്യണ്‍ ഡോളറിലെത്തി. സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ വ്യാപാര ഇടപാടാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: India-UAE Trade, Export, Central Govt, UAE News, World News, Gulf-News, UAE News, Malayalam News, Indias exports to UAE shall reach USD 50 billion by 2026-27.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia