Expat Growth | യുഎഇയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാർ; എണ്ണം 40 ലക്ഷത്തിലേക്ക് കടന്നു!

 
Indians Make Up the Largest Expat Group in UAE, Number Reaches 4 Million!
Indians Make Up the Largest Expat Group in UAE, Number Reaches 4 Million!

Photo Credit: X/ India in UAE

● ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനാണ് കണക്കുകള്‍ അറിയിച്ചത്. 
● 2012 ല്‍ 22 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.

● യുപിഐ അടക്കമുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വന്നത് സാമ്പത്തിക ഇടപാടുകൾ വളരെ ലളിതമാക്കി. 

ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) യുഎഇയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാരെന്ന് ദുബൈ കോണ്‍സുലേറ്റിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യക്കാരുടെ എണ്ണം രാജ്യത്ത് 40 ലക്ഷത്തിലേക്ക് കടക്കുകയാണ്. പോയ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം നിലവില്‍ 39 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളത്. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനാണ് കണക്കുകള്‍ അറിയിച്ചത്. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012 ല്‍ 22 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. അതില്‍നിന്നാണ് ജനസംഖ്യ നാല്‍പത് ലക്ഷത്തിലെത്തിയത്. 12 വർഷത്തിനിടെ, 17 ലക്ഷം പേരാണ് ഇന്ത്യയിൽനിന്ന് അധികമായെത്തിയത്. കഴിഞ്ഞ ഒരു വർഷം മാത്രം 1,30,000 ഇന്ത്യക്കാർ യുഎഇയിലെത്തിയതായും സതീഷ് കുമാർ ശിവൻ പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ശക്തിപ്പെട്ടു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവച്ച ശേഷം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെട്ടിട്ടുണ്ട്. യുപിഐ അടക്കമുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വന്നത് സാമ്പത്തിക ഇടപാടുകൾ വളരെ ലളിതമാക്കി. 

യുഎഇയുടെ ആരോഗ്യരംഗം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യക്കാർ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അത് ദുബൈ എമിറേറ്റിന്റെ കൂടി വളർച്ചയ്ക്ക് കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമൂഹം യുഎഇയുടെ വികസനത്തിന് നൽകിയ സംഭാവനയ്ക്ക് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്  നേരത്തെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ്, ന്യൂഡൽഹിയിൽ വച്ചു നടന്ന ഇന്ത്യ-യുഎഇ സംയുക്ത സമിതി യോഗം, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള മനുഷ്യവിഭവ ശേഷി ഗഹനമായി ചർച്ച ചെയ്തിരുന്നു.

 #IndianExpats, #UAE, #Migration, #Dubai, #IndoUAERelations, #ExpatCommunity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia