UPI Payments | ഈ 10 രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഉടൻ തന്നെ യുപിഐ ഇടപാടുകൾ നടത്താം; വിദേശത്തെ മൊബൈൽ ഫോൺ നമ്പർ മതി!
Jan 12, 2023, 10:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ രാജ്യാന്തര മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) ഇടപാടുകൾ ഉടൻ നടത്താനാവും. ഇതോടെ 10 രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് (NRI) അവരുടെ ഇന്ത്യൻ ഫോൺ നമ്പറിനെ ആശ്രയിക്കാതെ തന്നെ യുപിഐ സേവനങ്ങൾ ഉപയോഗപ്പെടുത്താം.
സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്വർ, സഊദി അറേബ്യ, യുഎഇ, യുകെ എന്നിവയാണ് രാജ്യങ്ങൾ. അന്താരാഷ്ട്ര മൊബൈൽ നമ്പറുകളുള്ള നോൺ റസിഡന്റ് എക്സ്റ്റേണൽ, നോൺ റസിഡന്റ് ഓർഡിനറി (NRE അല്ലെങ്കിൽ NRO) പോലുള്ള അക്കൗണ്ടുകൾ ഉള്ളവർക്ക് യുപിഐ ഉപയോഗിച്ച് ഇടപാട് നടത്താനാകുമെന്ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

നിർദേശങ്ങൾ പാലിക്കാൻ പേയ്മെന്റ് കോർപറേഷൻ പങ്കാളി ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്. യുപിഐ നീക്കം അന്താരാഷ്ട്ര വിദ്യാർഥികൾക്കും വിദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും പ്രാദേശിക ബിസിനസുകൾക്കും സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു. വെറും ആറ് വർഷത്തിനുള്ളിൽ യുപിഐ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഡിസംബറിൽ 12 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകൾ നടന്നുവെന്നാണ് കണക്കുകൾ.
Keywords: News, Local-News, International, National, Digital, Bank, UK, Singapore, Australia, Canada, Oman, Qatar, Saudi Arabia, UAE, Gulf, Bank, Finance, Indians Living In These 10 Countries Can Soon Make UPI Payments.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.