SWISS-TOWER 24/07/2023

Agreement | ഇന്ത്യൻ അധ്യാപകർക്ക് സൗദിയിൽ  ഹ്രസ്വകാല പരിശീലനം; മലബാർ എഡ്യു സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു

 
Malabar Edu City chairman and Saudi Arabian official signing agreement
Malabar Edu City chairman and Saudi Arabian official signing agreement

Photo: Supplied

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അറബി ഭാഷാ അധ്യാപകർക്ക് മുൻഗണന
● ആദ്യ ബാച്ചിൽ 30 അധ്യാപകർക്ക് പരിശീലനം.
● ഒരു മാസത്തെ പരിശീലനമാണ്.

മദീന: (KVARTHA) സൗദി അറേബ്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ട്രെയിനിംഗ് ഡയറക്റ്ററേറ്റിനു കീഴിലുള്ള അറബിക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും മലബാർ എഡ്യു സിറ്റിയും ചേർന്ന് ഇന്ത്യൻ അധ്യാപകർക്ക് ഹ്രസ്വകാല പരിശീലനം നൽകാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ലാ അഹ്‌മദ് അൽ ഖുദൈരിയും, മലബാർ എഡ്യു സിറ്റി ചെയർമാൻ ഡോ. ഹുസൈൻ മടവൂരും ആണ് ധാരണാപത്രം ഒപ്പിട്ടത്.

Aster mims 04/11/2022

ആദ്യ ബാച്ചിൽ മുപ്പത് അറബി ഭാഷാ അദ്ധ്യാപകർക്ക് മദീനയിൽ വെച്ച് ഒരു മാസത്തെ പരിശീലനം നൽകും. സൗദി അറേബ്യയുടെ ആഗോള തലത്തിൽ അറബി ഭാഷ പ്രചരിപ്പിക്കാനുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിശീലനം.

സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെയും കിരീടാവകാരി മുഹമ്മദ് സൽമാൻ്റെയും സ്വപ്ന പദ്ധതികളായ വിഷൻ 2030 ൻ്റെ ഭാഗമായാണ് ഇത്തരം പുരോഗമനപരവും മനുഷ്യോപകാരപ്രദവുമായ പരിശീലന പരിപാടികൾ നടത്തുന്നതെന്നും ഈ പരിശീലനം ഇന്ത്യക്കാർക്ക് തൊഴിൽ മേഖലയിൽ വലിയ ഗുണം ചെയ്യുമെന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

#SaudiArabia #India #education #teachers #Arabic #training #MalabarEduCity #Vision2030

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia