കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഫീസ് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരമായ സമ്മര്‍ദ്ദം; സാമ്പത്തിക ബാധ്യത നേരിടുന്ന രക്ഷിതാക്കളോട് കരുണയില്ലാതെ ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍

 



മസ്‌കത്ത്: (www.kvartha.com 26.04.2020) കൊവിഡ്-19 മൂലം ശമ്പളം വെട്ടികുറയ്ക്കലും ജോലിനഷ്ടവും നേരിടുന്ന രക്ഷിതാക്കളോട് കരുണയില്ലാതെ ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍. പ്രശ്‌ന പരിഹാരത്തിനായി രക്ഷിതാക്കള്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയെ സമീപിച്ചു. സാമ്പത്തിക ബാധ്യതകള്‍ ഉള്ളതുകൊണ്ട് ഇളവുകള്‍ അനുവദിക്കാനാകില്ലെന്നാണ് സ്‌കൂള്‍ ഭരണസമിതികളുടനിലപാട്.

പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ മാസം ആരംഭിച്ചത് മുതല്‍ നിരന്തരം ഫീസ് ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂള്‍ ഭരണ സമിതിയുടെ സമ്മര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് രക്ഷകര്‍ത്താക്കള്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയെയും സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡൈരക്ടേഴ്‌സിനെയും സമീപിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് 19 പടരുന്ന സഹചര്യത്തില്‍ എല്ലാ മേഖലകളിലും ഒമാന്‍ സര്‍ക്കാര്‍ കര്‍ക്കശമായ ചെലവ് ചുരുക്കല്‍ നടപടികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഫീസ് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരമായ സമ്മര്‍ദ്ദം; സാമ്പത്തിക ബാധ്യത നേരിടുന്ന രക്ഷിതാക്കളോട് കരുണയില്ലാതെ ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍

ഇതുമൂലം ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ തൊഴില്‍ സ്ഥിരതയെ പോലും ബാധിക്കുന്ന സ്ഥിതിവിശേഷമാണ് ഒമാനില്‍ ഇന്ന് നിലനില്‍ക്കുന്നതും. കൊവിഡിനെ തുടര്‍ന്ന് എല്ലാ രക്ഷിതാക്കളുടെയും തൊഴില്‍ മേഖല മാര്‍ച്ച് മാസം മുതല്‍ സാരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. അതിനാല്‍ സ്ഥാപനങ്ങളില്‍ നിന്നും മാസ ശമ്പളം ലഭിക്കുന്നതില്‍ വരെ തടസ്സങ്ങള്‍ നേരിട്ട് കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നതാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയുടെ ഫീസ് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തരമായ സമ്മര്‍ദ്ദം. കൊവിഡ് കാലഘട്ടത്തിലെ മുഴുവന്‍ ഫീസുകളും ഒഴിവാക്കി തരണമെന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം. രക്ഷകര്‍ത്താക്കള്‍ നല്‍കുന്ന ഫീസാണ് വിദ്യാലങ്ങളുടെ നടത്തിപ്പിന് ചിലവഴിക്കുന്നതെന്നും അതിനാല്‍ വിട്ടുവീഴ്ച ചെയ്‌വാന്‍ കഴിയുകയില്ലെന്നും സ്‌കൂള്‍ ഭരണസമിതി മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Keywords:  News, Gulf, Oman, school, Salary, Funds, Economic Crisis, Indian school management under pressure to pay fees 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia