Controversial Walks | റോഡിലൂടെ നഗ്നനായി അലഞ്ഞുതിരിഞ്ഞുനടന്ന ഇന്‍ഡ്യക്കാരന്‍ കുവൈതില്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

കുവൈത് സിറ്റി: (www.kvartha.com) റോഡിലൂടെ നഗ്നനായി അലഞ്ഞുതിരിഞ്ഞുനടന്ന ഇന്‍ഡ്യക്കാരന്‍ കുവൈതില്‍ കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം കുവൈതിലെ ഫഹാഹീലിലായിരുന്നു സംഭവം. ഹൈവേയിലൂടെ ഒരാള്‍ വസ്ത്രമില്ലാതെ നഗ്നനായി നടക്കുന്നുവെന്ന് കാട്ടി നിരവധിപേര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ റിപോര്‍ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി.

Controversial Walks | റോഡിലൂടെ നഗ്നനായി അലഞ്ഞുതിരിഞ്ഞുനടന്ന ഇന്‍ഡ്യക്കാരന്‍ കുവൈതില്‍ കസ്റ്റഡിയില്‍

തുടര്‍ന്ന് പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ മാനസിക നില ശരിയല്ലെന്ന് സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

കസ്റ്റഡിയിലെടുത്തശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords:  Indian man walks without dress on Fahaheel Road, Kuwait, News, Arrested, Police, Report, Media, Gulf, World.






Aster_MIMS


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia