ദുബൈയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു; നടി വൈജയന്തിമാല വിശിഷ്ടാതിഥി

 


ADVERTISEMENT

ദുബൈ: (www.kvartha.com 26.01.2018) ദുബൈയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നടിയും പാര്‍ലമെന്റ് അംഗവുമായ വൈജയന്തിമാല വിശിഷ്ടാതിഥിയായിരുന്നു. 69-മത് റിപ്പബ്ലിക് ദിനം അതിഗംഭീര ചടങ്ങുകളോടെയാണ് ദുബൈയിലെ ഇന്ത്യന്‍ സമൂഹം ആഘോഷിച്ചത്.

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍ മൂവര്‍ണ കൊടി ഉയര്‍ത്തി. വെള്ളിയാഴ് ച അവധി ദിവസമായിരുന്നതിനാല്‍ നിരവധി ഇന്ത്യക്കാരാണ് ചടങ്ങിനെത്തിയത്. ഇന്ത്യന്‍ പതാകയേന്തിയാണ് മിക്കവരും ചടങ്ങിനെത്തിയത്.

  ദുബൈയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു; നടി വൈജയന്തിമാല വിശിഷ്ടാതിഥി

ചടങ്ങിനെത്തിയ എല്ലാവര്‍ക്കും കോണ്‍സുലര്‍ ജനറല്‍ വിപുല്‍ റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് സംസാരിച്ച റിപ്പബ്ലിക് ദിന സന്ദേശം അദ്ദേഹം ചടങ്ങില്‍ വായിച്ചു.

ഇതിന് പുറമെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ സമൂഹം നിരവധി റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദേശഭക്തിഗാനം, ഘോഷയാത്ര, മറ്റു കലാവിരുന്നുകള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.


Keywords: Indian expats in UAE celebrate Republic Day, Dubai, News, Republic Day, Celebration, Holidays, Flag, Message, President, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia