സൗദി അതിര്‍ത്തിയില്‍ യെമന്‍ ആക്രമണം; ഇന്ത്യക്കാരന് പരിക്ക്

 


റിയാദ്: (www.kvartha.com 13/07/2015) സൗദി - യെമന്‍ അതിര്‍ത്തിയില്‍ ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റതായി സ്ഥിരീകരണം. സിവില്‍ ഡിഫന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൗദിയുടെ യെമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ അല്‍ത്വിവാല്‍ ചെക്ക് പോയിന്റിന് സമീപം ഞായറാഴ്ച ഹൂതികള്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇന്ത്യക്കാരന് പരിക്കേറ്റത്.

പരിക്കേറ്റയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നതായും സിവില്‍ ഡിഫന്‍സ് സ്ഥിരീകരിക്കുന്നു. വിമതരാണ് ആക്രമണത്തിന് പിന്നിലെന്നും ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ യഹ്യ അല്‍ ഖഹ്താനി പറഞ്ഞു. അതിര്‍ത്തിയിലെ കസ്റ്റംസ് ഓഫീസിന് വടക്ക് കിഴക്ക് വിജനമായ പ്രദേശത്ത് ഏതാനും ഷെല്ലുകള്‍ പതിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ജിസാന്‍, നജ്‌റാന്‍, അസീര്‍ എന്നീ അതിര്‍ത്തി പ്രദേശങ്ങളില്‍ വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൗദി സുരക്ഷ ഭടന്മാരും സിവിലിയന്‍മാരും ഉള്‍പ്പടെ 35 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ ഷെല്ലാക്രമണ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിയ്ക്കണമെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദി അതിര്‍ത്തിയില്‍ യെമന്‍ ആക്രമണം; ഇന്ത്യക്കാരന് പരിക്ക്
മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവാസി ഇന്ത്യക്കാര്‍ സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി
ചെയ്യുന്നുണ്ട്. മാര്‍ച്ചില്‍ ആരംഭിച്ച ആഭ്യന്തര കലാപത്തില്‍ നിരവധി പേരാണ് ബലിയാടുകളായത്. റമദാന്‍ മാസമായതിനാല്‍ വെടിവെയ്പ് നിര്‍ത്തിവെക്കാന്‍ യു എന്‍ അടക്കമുള്ള സഖ്യരാഷ്ട്രങ്ങള്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അതൊന്നും ചെവികൊള്ളാന്‍ സൗദി സഖ്യസേന തയ്യാറല്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia