ഭക്ഷണം കഴിക്കാന്‍ മുറിയില്‍ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം കണ്ടെത്തിയത് സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോള്‍

 


ADVERTISEMENT

റിയാദ്: (www.kvartha.com 23.06.2020) ഭക്ഷണം കഴിക്കാന്‍ മുറിയില്‍ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കര്‍ണാടക ബംഗളൂരു ശിവാജി നഗര്‍ സ്വദേശി അഹമ്മദ് ബാഷ(59) ആണ് മരിച്ചത്. ബുറൈദ കേരളമാര്‍ക്കറ്റില്‍ ദീര്‍ഘകാലമായി ജിദ്ദ ടെക്‌സ് എന്ന റെഡിമെയ്ഡ് വസ്ത്ര സ്ഥാപനം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഭക്ഷണം കഴിക്കാന്‍ മുറിയിലേക്ക് പോയ ബാഷയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചുചെന്നപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്.

ഭക്ഷണം കഴിക്കാന്‍ മുറിയില്‍ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം കണ്ടെത്തിയത് സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോള്‍

ദീര്‍ഘകാലം കുടുംബവുമൊത്ത് പ്രവാസ ജീവിതം തുടര്‍ന്നതിനാല്‍ 16 വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ പോയിട്ടില്ല. നാല് മാസം മുമ്പാണ് കുടുംബത്തെ നാട്ടിലയച്ചത്. ഒരു മകളും രണ്ട് ആണ്‍മക്കളുമടക്കം മൂന്ന് മക്കളുണ്ട്. റിയാദിലുള്ള മകന്‍ മരണ വാര്‍ത്തയറിഞ്ഞ് ബുറൈദയില്‍ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബുറൈദ കെ എം സി സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരും സഹപ്രവര്‍ത്തകരും രംഗത്തുണ്ട്.

Keywords:  Indian expatriate businessman died in Saudi Arabia due to cardiac arrest, Riyadh, News, Dead, Business Man, Obituary, Karnataka, Natives, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia