കുവൈതില്‍ പ്രവാസി ഇൻഡ്യക്കാരനെ വെടിയേറ്റ നിലയിൽ കണ്ടെത്തി; ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പ്രാഥമിക നിഗമനം

 


കുവൈത് സിറ്റി: (www.kvartha.com 23.09.2021) പ്രവാസി ഇൻഡ്യക്കാരനെ കുവൈതിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സ്‌പോണ്‍സര്‍ വെളിപ്പെടുത്തിയത്.

അര്‍ദിയയില്‍ സ്‌പോണ്‍സറുടെ വീട്ടിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ പ്രവാസിയെ ഉടന്‍ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചു.

കുവൈതില്‍ പ്രവാസി ഇൻഡ്യക്കാരനെ വെടിയേറ്റ നിലയിൽ കണ്ടെത്തി; ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പ്രാഥമിക നിഗമനം

ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ഫോണിലൂടെ ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് സ്‌പോണ്‍സറുടെ എയര്‍ ഗണ്‍ കൈക്കലാക്കിയ പ്രവാസി സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് സ്‌പോണ്‍സറെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപോര്‍ട് ചെയ്തു. ഇയാളുടെ നെഞ്ചിന്റെ വലത് ഭാഗത്താണ് വെടിയേറ്റത്.

Keywords:  News, Kuwait, Indian, World, Gun attack, Shoot, Top-Headlines, Gulf, Indian expat, Indian expat shoots himself with a gun; Report.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia