Expat Died | തണുപ്പിനെ പ്രതിരോധിക്കാന്‍ മുറിയില്‍ കരി കത്തിച്ച് ഉറങ്ങിയ പ്രവാസിക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം; മൃതദേഹം നാട്ടിലെത്തിച്ചു
Feb 13, 2023, 11:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com) തണുപ്പിനെ പ്രതിരോധിക്കാന്‍ മുറിയില്‍ കരി കത്തിച്ച് ഉറങ്ങിയ പ്രവാസിക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. തെലങ്കാന നിര്‍മല്‍ മണ്ടല്‍ സ്വദേശി അബ്ദുല്‍ സത്താര്‍ (35) ആണ് മരിച്ചത്. ഒരു മാസം മുമ്പ് റിയാദ് മലസില്‍ റൂമില്‍ വിഷവാതകം ശ്വസിച്ച് മരിച്ച സത്താറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഫൊറന്‍സിക് റിപോര്‍ട് ലഭിക്കാനും മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാനും വൈകിയത് കാരണമാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ കാലതാമസമെടുത്തത്.

രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ കരി കത്തിച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നു. ശേഷം, പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കരി കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും അടച്ചിട്ട മുറിയില്‍ കരി കത്തിച്ചതാണ് മരണ കാരണമെന്നും പൊലീസ് റിപോര്‍ടില്‍ പറയുന്നു. ഉറക്കത്തിനിടെ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന് മെഡികല്‍ റിപോര്‍ടിലുമുണ്ട്. മുറി അടച്ചിട്ട് കത്തിക്കുന്നത് കാരണമാണ് ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത്. തണുപ്പകറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
തണുപ്പിനെ പ്രതിരോധിക്കാന്‍ മുറിയില്‍ കരി കത്തിച്ച് ഈ സീസണില്‍ നാല് ഇന്‍ഡ്യക്കാരാണ് മരിച്ചത്. എല്ലാവരും വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് പൊലീസ് റിപോര്‍ട്. മുറിയില്‍ കരി കത്തിച്ച് ഉറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
റിയാദ് കെ എം സി സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ ഇടപെട്ട് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ മുന്നിട്ട് നിന്നത്.
Keywords: News,World,international,Gulf,Death,Dead Body,Saudi Arabia,Riyadh, Indian expat died due to asphyxiation in Saudi Arabia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.