ദുബൈ ഡ്യൂട്ടി ഫ്രീ മില്യണ്‍ ഡോളര്‍ നറുക്കെടുപ്പില്‍ കോട്ടയം സ്വദേശിക്ക് 7.5 കോടിയുടെ സമ്മാനം
May 21, 2020, 17:41 IST
ADVERTISEMENT
ദുബൈ: (www.kvartha.com 21.05.2020) ദുബൈ ഡ്യൂട്ടി ഫ്രീ മില്യണ്‍ ഡോളര്‍ നറുക്കെടുപ്പില്‍ കോട്ടയം സ്വദേശിക്ക് 7.5 കോടിയുടെ സമ്മാനം. കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായിയായ രാജന് കുരിയനാണ് കോടികളുടെ സമ്മാനം ലഭിച്ചത്. 10 ലക്ഷം ഡോളറാ(7.5 ലക്ഷം കോടി രൂപ)ണ് ലക്കി ഡ്രോയിലൂടെ ലഭിക്കുക. 330 എന്ന സീരീസിലുള്ള 2852 എന്ന ടിക്കറ്റിനാണ് 43 കാരനായ രാജന് കുര്യന് സമ്മാനം നേടിയത്.
കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് കുരിയനെ ഭാഗ്യദേവത കോടികളുടെ സമ്മാനം നല്കി കടാക്ഷിച്ചത്. ലഭിക്കുന്ന തുകയില്‍ നല്ലൊരുശതമാനം ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി മാറ്റിവെയ്ക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിസിനസ് നിലച്ചിരിക്കയാണെന്നും സമ്മാനം ലഭിച്ച തുക കൊണ്ട് ബിസിനസ് വിപുലമാക്കാന്‍ ശ്രമിക്കുമെന്നും ബാക്കി തുക മക്കള്‍ക്കുവേണ്ടി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിയാന്‍ കുര്യന്, ബെല്ല ആന്‍ കുര്യന് എന്നിവര്‍ കുരിയന്റെ മക്കളാണ്. ഭാര്യ ബെര്‍ലി രാജന് കുരിയന്‍. അമ്മ വത്സ.

Keywords: Indian businessman wins a million dollars in Dubai Duty Free draw, Dubai, News, Business Man, Lottery, Trending, Winner, Malayalees, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.