SWISS-TOWER 24/07/2023

Akshay Kumar | അബൂദബിയില്‍ നിര്‍മിക്കുന്ന ശിലാക്ഷേത്രത്തിന്റെ പരമ്പരാഗതരീതിയിലുള്ള രൂപകല്പനയും ശില്‍പങ്ങളും കണ്ട് വിസ്മയിച്ച് അക്ഷയ് കുമാര്‍; ഇഷ്ടിക സമര്‍പിച്ച് പ്രാര്‍ഥന നടത്തി ബോളിവുഡ് താരം

 


ADVERTISEMENT

അബൂദബി: (www.kvartha.com) നിര്‍മാണത്തിലിരിക്കുന്ന അക്ഷര്‍ധാം മാതൃകയിലുള്ള പുതിയ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി നടന്‍ അക്ഷയ് കുമാര്‍. യുഎഇയിലെ ആദ്യത്തെ പരമ്പരാഗതരീതിയിലുള്ള ശിലാക്ഷേത്രത്തിന്റെ രൂപകല്പനയും ശില്‍പങ്ങളും കണ്ട് വിസ്മയിച്ചിരിക്കുകയാണ് ബോളിവുഡ് താരം. ക്ഷേത്രം തന്നെ ഏറെ ആകര്‍ഷിച്ചതായി അക്ഷയ് കുമാര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ ഇഷ്ടിക സമര്‍പിച്ച് പ്രാര്‍ഥിക്കുകയും ചെയ്തു.
Aster mims 04/11/2022

ഇന്‍ഡ്യന്‍ ചലച്ചിത്ര നിര്‍മാതാവ് വാഷു ഭഗ്നാനി, വ്യവസായി ജിതന്‍ ദോഷി എന്നിവര്‍ക്കൊപ്പമാണ് താരം ക്ഷേത്രനിര്‍മാണം നടക്കുന്ന സ്ഥലത്തെത്തിയത്. ബാപ്സ് ഹിന്ദു മന്ദിര്‍ മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് അദ്ദേഹത്തെ സ്വീകരിച്ചു.

ഷെഡ്യൂള്‍ ചെയ്ത 40 മിനുറ്റ് സന്ദര്‍ശനം രണ്ട് മണിക്കൂറോളം നീണ്ടു. ഈ സമയംമത്രയും അദ്ദേഹം ക്ഷേത്രത്തില്‍ സ്വാമിമാര്‍ക്കൊപ്പം ചെലവിട്ടു. 'സ്നേഹത്തിന് പര്‍വതങ്ങളെ ചലിപ്പിക്കാനാകും' എന്നത് നിങ്ങളുടെ പരിശ്രമത്തിന്റെ യഥാര്‍ഥ സാക്ഷ്യമാണ്... ശരിക്കും അത്യധികം! ഇത് സ്വപ്നങ്ങളുടെ സ്വപ്നമാണ്,'- അക്ഷയ് കുമാര്‍ പറഞ്ഞു.

ഒപ്പം ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്തുണയ്ക്കും, യുഎഇയില്‍ ഈ 'ആഗോള ഐക്യത്തിന്റെ ആത്മീയ മരുപ്പച്ച' യാഥാര്‍ഥ്യമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.

Akshay Kumar | അബൂദബിയില്‍ നിര്‍മിക്കുന്ന ശിലാക്ഷേത്രത്തിന്റെ പരമ്പരാഗതരീതിയിലുള്ള രൂപകല്പനയും ശില്‍പങ്ങളും കണ്ട് വിസ്മയിച്ച് അക്ഷയ് കുമാര്‍; ഇഷ്ടിക സമര്‍പിച്ച് പ്രാര്‍ഥന നടത്തി ബോളിവുഡ് താരം


Keywords:  News, World-News, World, Gulf-News, Gulf, UAE, Temple, Religion-News, Abu Dhabi, Actor, Bollywood, Akshay Kumar, Indian actor Akshay Kumar visits Abu Dhabi Hindu temple, says love can move mountains.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia