Vistara launched | വിസ്താര എയര്‍ലൈന്‍സിന്റെ മുംബൈ- അബൂദബി പ്രതിദിന സര്‍വീസിന് തുടക്കമായി; ബിസിനസുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കുമെല്ലാം ഗുണം ചെയ്യുമെന്ന് ചീഫ് എക്സിക്യൂടിവ് ഓഫിസര്‍ വിനോദ് കണ്ണന്‍
Oct 2, 2022, 17:16 IST
അബൂദബി: (www.kvartha.com) വിസ്താര എയര്‍ലൈന്‍സിന്റെ മുംബൈ- അബൂദബി പ്രതിദിന സര്‍വീസിന് ശനിയാഴ്ച തുടക്കമായി. മുംബൈയില്‍ നിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട കന്നി വിമാനം യുഎഇ സമയം രാത്രി 8.40ന് അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി.
തിരിച്ച് അബൂദബിയില്‍നിന്ന് രാത്രി 9.40ന് പുറപ്പെട്ട് മുംബൈയില്‍ വെളുപ്പിന് 2.45ന് എത്തിച്ചേരും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ബിസിനസ്, പ്രീമിയം ഇകോണമി, ഇകോണമി ക്ലാസ് സേവനം ലഭിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ വിസ്താരയുടെ സാന്നിധ്യം ശക്തിപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് അബൂദബി സേവനമെന്ന് ചീഫ് എക്സിക്യൂടിവ് ഓഫിസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. സമസ്ത മേഖലകളിലും ലോകത്തിന്റെ ഉന്നതിയിലേക്കു കുതിക്കുന്ന യുഎഇയിലേക്കുള്ള സര്‍വീസ് ബിസിനസുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കുമെല്ലാം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: India-UAE flights: Vistara launches new Mumbai-Abu Dhabi non-stop service, Abu Dhabi, News, Airport, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.