ഇന്ത്യ-യുഎഇ വിമാനയാത്ര: അബുദബിയിലും റാസൽ ഖൈമയിലും ഇറങ്ങുന്നവർക്ക് 10 ദിവസം ക്വാറന്റൈൻ; ദുബൈയിൽ ഇറങ്ങുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല
Aug 5, 2021, 22:42 IST
ദുബൈ: ( www.kvartha.com 05.08.2021) ഇന്ത്യയിൽ നിന്നും യുഎഇയിലേയ്ക്ക് എത്തുന്നവർക്ക് വിവിധ എമിറേറ്റുകളിൽ വിവിധ നിയന്ത്രണങ്ങളും നിയമങ്ങളും. അബുദബി, റാസൽ ഖൈമ എയർപോർടുകളിൽ ഇറങ്ങുന്നവർക്ക് പത്ത് ദിവസം ക്വാറന്റൈൻ നിർബന്ധമാണ്. കൂടാതെ ഒരു ട്രാക്കിംഗ് ഉപകരണവും ധരിക്കണം. നാലും എട്ടും ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണമെന്നും ട്രാവൽ ഏജന്റുമാർക്ക് നൽകിയിട്ടുള്ള സർക്കുലറിൽ യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിക്കുന്നുണ്ട്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപാൾ, നൈജീരിയ, ഉഗാൻഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവർക്കെല്ലാം ഇത് ബാധകമാണ്.
ദുബൈ, ശാർജ തുടങ്ങിയ എയർപോർട്ടുകളിൽ എത്തുന്ന യാത്രക്കാർ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. എന്നാൽ അവർക്ക് 10 ദിവസം ക്വാറന്റൈൻ ആവശ്യമില്ല. എയർപോർട്ടിൽ നിന്നുള്ള പിസിആർ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ യാതൊരു പ്രശ്നവുമില്ല. പോസിറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ നിര്ബന്ധമാണ്.
ആഗസ്ത് അഞ്ച് മുതലാണ് ഇന്ത്യയടക്കമുള്ള ആറോളം രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾ യുഎഇയിലേയ്ക്ക് എത്തി തുടങ്ങിയത്. എമിരേറ്റ്സ് എയർലൈൻസാണ് കുടുങ്ങി കിടന്ന പ്രവാസികളെ യുഎഇയിലെത്തിക്കാൻ ആദ്യ ശ്രമം നടത്തിയത്. മറ്റ് എയർലൈനുകൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. യുഎഇയിൽ നിന്ന് വാകിസിനേഷൻ പൂർത്തിയാക്കിയവർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, സർകാർ, സർക്കാരിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങി നിരവധി പേർക്ക് യാത്ര ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Starting today, August 5, residents who have received both doses of a Covid-19 vaccine in the UAE; and vaccinated and unvaccinated health workers, teachers, humanitarian cases and those employed in federal and local government agencies can fly to the UAE from India, Pakistan, Sri Lanka, Nepal, Nigeria and Uganda.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.