Hajj agreement | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് ഇന്‍ഡ്യയില്‍ നിന്നും 1,75,025 തീര്‍ഥാടകര്‍ക്ക് അവസരം; സഊദിയുമായുള്ള കരാറില്‍ ഇന്‍ഡ്യ ഒപ്പുവച്ചു
Jan 11, 2023, 19:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജിദ്ദ: (www.kvartha.com) ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി ഇന്‍ഡ്യയില്‍ നിന്നും 1,75,025 തീര്‍ഥാടകര്‍ക്ക് അവസരം നല്‍കും. ഇതുസംബന്ധിച്ച് സഊദിയും ഇന്‍ഡ്യയും തമ്മിലുള്ള ഹജ്ജ് കരാര്‍ നിലവില്‍ വന്നു. ജൂണ്‍ 26 മുതല്‍ ജൂലൈ ഒന്ന് വരെയായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍.
കോവിഡിനെ തുടര്‍ന്ന് 2020, 2021 വര്‍ഷങ്ങളില്‍ ഹജ്ജ് കര്‍മത്തിന് സഊദിക്ക് പുറത്തുനിന്നും വിദേശ തീര്‍ഥാടകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നിയന്ത്രണങ്ങളോടെ സഊദിക്ക് അകത്തുനിന്നും പുറത്തു നിന്നുമായി 10 ലക്ഷം തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു ഹജ്ജിന് അവസരമുണ്ടായിരുന്നത്. ഇവരില്‍ എട്ടര ലക്ഷം വിദേശ തീര്‍ഥാടകരായിരുന്നു. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 79,237 പേര് മാത്രമാണ് ഹജ്ജിനെത്തിയത്.
കോവിഡിന് മുമ്പ് ഇന്‍ഡ്യക്ക് അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയായ 1,75,025 എന്നത് സഊദി അറേബ്യ ഇപ്പോള്‍ പുനര്‍നിശ്ചയിച്ചിരിക്കുകയാണ്. ജിദ്ദയില്‍ നടക്കുന്ന ഹജ്ജ് എക്സ്പോ ചടങ്ങില്‍ സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ 17 രാജ്യങ്ങളുമായും ഡെപ്യൂടി മന്ത്രി ഡോ. അബ്ദുല്‍ ഫതാഹ് മഷാത് ഏഴ് രാജ്യങ്ങളുമായും ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു.
ഓരോ രാജ്യങ്ങള്‍ക്കുമുള്ള ഹജ്ജ് ക്വാട്ടകള്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഊദിയില്‍ പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യേണ്ട യാത്രാ സൗകര്യങ്ങള്‍, ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമ്പൂര്‍ണ കരാറുകളാണ് വിവിധ രാജ്യങ്ങളുമായി സഊദി അധികാരികള്‍ ഒപ്പുവെക്കുന്നത്. ജിദ്ദയില്‍ നടക്കുന്ന ഹജ്ജ് എക്സ്പോ വ്യാഴാഴ്ച സമാപിക്കും.
Keywords: India signs agreement with Saudi Arabia on Haj 2023, Saudi Arabia, Hajj, Muslim pilgrimage, COVID-19, Religion, Gulf, World, News.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിക്ക് സമീപത്തുള്ള ജിദ്ദ സൂപര്‍ ഡോമില്‍ നടക്കുന്ന ഹജ്ജ് എക്സ്പോ പ്രദര്‍ശനത്തില്‍ വെച്ചാണ് സഊദി ഹജ്ജ്, ഉംറ ഡെപ്യൂടി മന്ത്രി ഡോ. അബ്ദുല്‍ ഫതാഹ് മശാതും ജിദ്ദ ഇന്‍ഡ്യന്‍ കോണ്‍സല്‍ ജെനറല്‍ മുഹമ്മദ് ശാഹിദ് ആലമും കരാറില്‍ ഒപ്പുവച്ചത്.
കോവിഡിനെ തുടര്‍ന്ന് 2020, 2021 വര്‍ഷങ്ങളില്‍ ഹജ്ജ് കര്‍മത്തിന് സഊദിക്ക് പുറത്തുനിന്നും വിദേശ തീര്‍ഥാടകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നിയന്ത്രണങ്ങളോടെ സഊദിക്ക് അകത്തുനിന്നും പുറത്തു നിന്നുമായി 10 ലക്ഷം തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു ഹജ്ജിന് അവസരമുണ്ടായിരുന്നത്. ഇവരില്‍ എട്ടര ലക്ഷം വിദേശ തീര്‍ഥാടകരായിരുന്നു. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 79,237 പേര് മാത്രമാണ് ഹജ്ജിനെത്തിയത്.
കോവിഡിന് മുമ്പ് ഇന്‍ഡ്യക്ക് അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയായ 1,75,025 എന്നത് സഊദി അറേബ്യ ഇപ്പോള്‍ പുനര്‍നിശ്ചയിച്ചിരിക്കുകയാണ്. ജിദ്ദയില്‍ നടക്കുന്ന ഹജ്ജ് എക്സ്പോ ചടങ്ങില്‍ സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ 17 രാജ്യങ്ങളുമായും ഡെപ്യൂടി മന്ത്രി ഡോ. അബ്ദുല്‍ ഫതാഹ് മഷാത് ഏഴ് രാജ്യങ്ങളുമായും ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു.
ഓരോ രാജ്യങ്ങള്‍ക്കുമുള്ള ഹജ്ജ് ക്വാട്ടകള്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഊദിയില്‍ പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യേണ്ട യാത്രാ സൗകര്യങ്ങള്‍, ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമ്പൂര്‍ണ കരാറുകളാണ് വിവിധ രാജ്യങ്ങളുമായി സഊദി അധികാരികള്‍ ഒപ്പുവെക്കുന്നത്. ജിദ്ദയില്‍ നടക്കുന്ന ഹജ്ജ് എക്സ്പോ വ്യാഴാഴ്ച സമാപിക്കും.
Keywords: India signs agreement with Saudi Arabia on Haj 2023, Saudi Arabia, Hajj, Muslim pilgrimage, COVID-19, Religion, Gulf, World, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.