Asia cup | ഏഷ്യാ കപ്: ചിരവൈരികള്‍ മുഖാമുഖം; ഇന്‍ഡ്യ-പാക് ആവേശ പോരാട്ടം വൈകിട്ട് 7.30ന്
Aug 28, 2022, 14:16 IST
ADVERTISEMENT
ദുബൈ: (www.kvartha.com) ഏഷ്യാകപില്‍ ചിരവൈരികള്‍ മുഖാമുഖം. ഇന്‍ഡ്യ-പാക് ആവേശ പോരാട്ടം വൈകിട്ട് 7.30ന്. ഗ്രൂപ് എയില്‍ പാകിസ്താനെ കൂടാതെ ഹോങ്കോംഗിനെതിരെയും ഇന്‍ഡ്യ മത്സരിക്കുന്നുണ്ട്.
രണ്ട് ടീമുകളാണ് ഗ്രൂപില്‍ നിന്ന് സൂപര്‍ ഫോറിലേക്ക് യോഗ്യത നേടുക. സൂപര്‍ ഫോറിലെത്തുന്ന നാല് ടീമുകള്‍ നേര്‍ക്കുനേര്‍ വരും. മറുവശത്ത് ഗ്രൂപ് ബിയില്‍ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ്.
കഴിഞ്ഞ ലോകകപില്‍ ഏറ്റ പരാജയത്തിന് മറുപടി നല്‍കുക എന്നതാണ് ഇന്‍ഡ്യയുടെ ലക്ഷ്യം. വരുന്ന ലോക കപിന് മുന്നോടിയായി ഒരിക്കല്‍ കൂടി ഇന്‍ഡ്യയെ തോല്‍പിക്കുക എന്നതാണ് പാകിസ്താന്റെ ലക്ഷ്യം.
ഇതുവരെ ഏഷ്യാ കപില്‍ 14 തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ എട്ട് തവണയും ഇന്‍ഡ്യ വിജയം കണ്ടു. ഏഷ്യാ കപില്‍ ഏഴ് തവണ ഇന്‍ഡ്യന്‍ ടീം കിരീടം നേടിയപ്പോള്‍ പാകിസ്താന്‍ രണ്ടുവട്ടം മാത്രമാണ് കീരിട ജേതാക്കള്‍ ആയത്.
ദുബൈ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇത്തവണ ഏഷ്യാ കപില്‍ രോഹിത് ശര്‍മയ്ക്ക് കീഴിലാണ് ഇന്‍ഡ്യ ഇറങ്ങുന്നത്. ഒപ്പം വിരാട് കോഹ്ലിയുടെ മടങ്ങിവരവും ആരാധകര്‍ ഉറ്റു നോക്കുന്നുണ്ട്.
Keywords: India Play XI Against Pakistan, Asia Cup 2022, Match 1, Asia Cup 2022, Match 1, Dubai, Cricket, News, Sports, Rohit Sharma, Virat Kohli, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

