Sky Adventures | പട്ടംപോലെ പറന്ന് കാഴ്ചകള്‍ കാണാം; സാഹസിക സഞ്ചാരികള്‍ക്ക് ശാര്‍ജയില്‍ പുതിയ അവസരം; യുഎഇയിലെ ആദ്യത്തെ ഔദ്യോഗിക പാരാഗ്ലൈഡിംഗ് ലൈസന്‍സുള്ള കേന്ദ്രം ഉദ്ഘാടനം ചെയ്തു; തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം; വിശേഷങ്ങള്‍ അറിയാം
Jan 13, 2023, 20:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശാര്‍ജ: (www.kvartha.com) യുഎഇയിലെ സാഹസിക വിനോദസഞ്ചാരത്തിന് പുതിയ ആവേശം പകര്‍ന്ന് ശാര്‍ജ സ്കൈ അഡ്വഞ്ചേഴ്സ് പാരാഗ്ലൈഡിങ് സെന്റര്‍. ശാര്‍ജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിലാണ് യുഎഇയില്‍ തന്നെ ആദ്യത്തെ ഔദ്യോഗിക ലൈസന്‍സുള്ള പാരാ?ഗ്ലൈഡിങ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ശാര്‍ജ രാജ്യാന്തര പാരാഗ്ലൈഡിങ് ചാംപ്യന്‍ഷിപിന് ശേഷം തിങ്കളാഴ്ച മുതല്‍ അതിഥികള്‍ക്കായി കേന്ദ്രം വാതില്‍ തുറക്കും.
ശാര്‍ജയുടെ മധ്യമേഖലയില്‍ അല്‍ ഫയ റിട്രീറ്റിന് സമീപമായാണ് ഈ പുതിയ വിനോദകേന്ദ്രം. സാഹസിക സഞ്ചാരികളുടെ മനം നിറക്കാന്‍ പാകത്തിലുള്ള മനോഹരമായ മരുഭൂ കാഴ്ചകള്‍ ആകാശത്ത് പറന്നുനടന്ന് കാണാന്‍ അവസരമൊരുക്കുന്ന സ്കൈ അഡ്വഞ്ചേഴ്സ്, മേഖലയില്‍ നിരവധി കച്ചവട-നിക്ഷേപ സാധ്യതകള്‍ക്കും വഴിവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ശാര്‍ജയിലെ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്മാന് ശെയ്ഖ് ഖാലിദ് ബിന്‍ ഇസാം അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ കേന്ദ്രത്തിന്റെ പ്രഖ്യാപനം. ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മുഅല്ല, ഷുറൂഖ് ആക്റ്റിങ് സിഇഒ അഹ്മദ് ഉബൈദ് അല്‍ ഖസീര്‍, മുഹമ്മദ് യൂസഫ് അബ്ദുര്‍ റഹ്മാന്, എമിറേറ്റ്സ് ഏറോസ്പോര്‍ട്സ് ഫെഡറേഷന് പ്രസിഡന്റ് നാസര്‍ ഹമൂദ അല്‍ നെയാദി, ഫെഡറേഷന് വൈസ് പ്രസിഡന്റ് യൂസഫ് ഹസന് അല്‍ ഹമ്മാദി, ശാര്‍ജ ടൂറിസം ആന്‍ഡ് കൊമേഴ്സ് ഡെവലപ്മെന്റ് അതോറിറ്റി (SCTDA) ചെയര്മാന് ഖാലിദ് അല്‍ മിദ്ഫ, ശാര്‍ജ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് ഈസ ഹിലാല്‍ അല്‍ ഹസാമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വിവിധ തലങ്ങളിലുള്ള സാഹസികാനുഭവങ്ങള്‍ പകരുന്ന മൂന്ന് പാകേജുകളും അംഗത്വ ഓപ്ഷനുകളുമാണ് നിലവില്‍ 'സ്കൈ അഡ്വഞ്ചേഴ്സി'ലുള്ളത്. പരിചയസമ്പന്നരായ പ്രൊഫഷണലുകളോടൊപ്പം ആകാശക്കാഴ്ച കാണാന്‍ സാധിക്കുന്ന ടാന്‍ഡം പാരാഗ്ലൈഡിംഗ്, സ്വന്തമായി എങ്ങനെ പാരാഗ്ലൈഡ് ചെയ്യാമെന്നും രാജ്യാന്തര പാരാഗ്ലൈഡിംഗ് ലൈസന്‍സ് നേടാമെന്നും പഠിക്കുന്നതിനുള്ള സമഗ്രമായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോഴ്സ്, നിലവില്‍ ലൈസന്‍സുള്ള പാരാഗ്ലൈഡര്മാര്ക്കുള്ള ഗൈഡഡ് ഫ്ലൈറ്റുകള്‍ എന്നിവയാണ് മൂന്ന് പാകേജുകള്‍.
പാരാ?ഗ്ലൈഡിങ്ങില്‍ ഒരു പരിചയവുമില്ലാത്തവര്‍ക്കും കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്നതാണ് ടാന്‍ഡം പാരാ?ഗ്ലൈഡിങ്. വിദ?ഗ്ദ പരിശീലനം നേടിയ ട്രെയിനറോടൊപ്പമായിരിക്കും ഈ പറക്കല്‍. കേന്ദ്രത്തില്‍ നിന്ന് ബഗ്ഗിയില്‍ മരുഭൂമിയിലൂടെ അല്‍ ഫായ പര്‍വതനിരകളോട് ചേര്‍ന്നു കിടക്കുന്ന ടേക് ഓഫ് പോയിന്റിലേക്കുള്ള യാത്ര ചെയ്യുന്നത് തൊട്ട് അവിസ്മരണീയമായ ധാരാളം നിമിഷങ്ങള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. പതിനഞ്ച് മിനുറ്റോളം നീണ്ടുനില്‍ക്കുന്ന പറക്കലാണ് ഈ പാകേജിലുണ്ടാവുക.
സ്വന്തമായി പാരാഗ്ലൈഡിങ് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നാല് ദിവസത്തെ കോഴ്സും സ്കൈ അഡ്വഞ്ചേഴ്സില്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന മൂന്ന് മണിക്കൂര്‍ വീതം നീണ്ടു നില്ക്കുന്ന വിദഗ്ധ പരിശീലനത്തിനൊടുവില്‍ അഞ്ചു പ്രാവശ്യം ഒറ്റയ്ക്ക് പറക്കാനുള്ള അവസരമുണ്ടാവും. വിജയകരമായി ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് രാജ്യാന്തര തലത്തില്‍ അംഗീകരാമുള്ള പാരാഗ്ലൈഡിങ് ലൈസന്‍സിന് അപേക്ഷിക്കാം. നിലവില്‍ പാരാഗ്ലൈഡിങ് ലൈസന്‍സുള്ളവര്‍ക്ക് അയ്യായിരം അടി വരെ ഉയരത്തില്‍ പറക്കാനും ഫ്ലൈയിങ് ടൈം വര്‍ധിപ്പിക്കാനുമുള്ള പാകേജും ഇവിടെയുണ്ട്. സ്ഥിരമായി പാരാഗ്ലൈഡിങ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഒരു മാസം, മൂന്ന് മാസം, ഒരു വര്‍ഷം എന്നിങ്ങനെ മൂന്നു വിഭാഗത്തിലായി മെമ്പര്‍ഷിപ് സൗകര്യവുമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുകിങ്ങിനുമായി https://sky-adventures(dot)ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Keywords: Latest-News, World, Top-Headlines, Sharjah, UAE, Gulf, United Arab Emirates, Travel, Tourism, Travel & Tourism, Inauguration, Inaugurated 'Sky Adventures' in Sharjah.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.