ബുര്‍ജ് ഖലീഫയിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സന ഖാൻ; ഏറ്റെടുത്ത് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ

 


മുംബൈ:(www.kvartha.com 23.03.2022) ഒന്നര വര്‍ഷം മുമ്പ് വിവാഹിതയായ ശേഷം അഭിനയം അവസാനിപ്പിക്കുകയാണെന്ന് ബോളിവുഡ് താരവും ടിവി പരിപാടികളിലെ ശ്രദ്ധേയമായ സാനിദ്ധ്യവുമായ നടി സന ഖാന്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെല്ലാം നിരാശരായിരുന്നു. അവരെ ചെറുതായെങ്കിലും സന്തോഷിപ്പിക്കാന്‍ താരം തന്റെ ഫോടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
                       
ബുര്‍ജ് ഖലീഫയിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സന ഖാൻ; ഏറ്റെടുത്ത് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ

ഭര്‍ത്താവുമൊത്ത് താരം സന്തോഷമായി ജീവിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഫോടോകളും വീഡിയോകളും വ്യക്തമാക്കുന്നു. ഭര്‍ത്താവ് അനസ് സയ്യദിനൊപ്പം ദുബൈയിലാണ് താരമിപ്പോള്‍. അവിടെ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ അടുത്തിടെ പങ്കുവെച്ചു. അത് വൈറലാവുകയും ചെയ്തു. ഫോടോയിലെ സൗന്ദര്യം കൊണ്ടുമാത്രമല്ല ചിത്രങ്ങള്‍ പെട്ടെന്ന് വൈറലായത്. ബുര്‍ജ് ഖലീഫയിലെ ഒരു ആഡംബര ഹോടെലില്‍ ഇരിക്കുന്ന ഫോടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്, ജനാലയ്ക്ക് അരികിലിരുന്ന് താരം ചായ കുടിക്കുകയാണ്, അതൊരു വെറും ചായയല്ല, സ്വർണ കളറിലുള്ള ചായയാണ്. കഴിഞ്ഞ വർഷവും സമാന രീതിയിലുള്ള ചിത്രം പങ്കുവെച്ചിരുന്നു.

ബുര്‍ജ് ഖലീഫയിലെ ഏറ്റവും ചെലവേറിയ ഹോടെലില്‍ സന ചായ കുടിക്കുന്നത് കാണാം. ബുര്‍ജ് ഖലീഫയുടെ 122-ാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഹോടെല്‍ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണശാലകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ ചായയ്ക്ക് 160 ദിര്‍ഹം, അതായത് 3300 രൂപയാണ് വില. ചിത്രങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം തന്റെ ജീവിത വിജയത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സന ഖാന്‍ എഴുതിയിട്ടുണ്ട്. 'നിങ്ങളുടെ ജീവിതത്തെ ഹറാം ആസ്വദിക്കുന്നവരുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. ഈ ദുനിയായില്‍, അവര്‍ കൂടുതല്‍ വിജയികളാണെന്ന് തോന്നുന്നു, എന്നാല്‍ അല്ലാഹുവിന്റെ മുന്നില്‍ അവര്‍ അങ്ങനെയല്ല, അതാണ് പരമ പ്രധാനം'.

ഭര്‍ത്താവ് മുഫ്തി അനസ് സയ്യിദ് ഗുജറാതിലെ സൂറത്തില്‍ നിന്നുള്ള വ്യവസായിയും ഇസ്ലാമിക പണ്ഡിതനുമാണ്. അദ്ദേഹത്തിന്റെ കുടുംബം വജ്ര വ്യാപാരം നടത്തുന്നു. 2020 നവംബര്‍ 21-ന് സനയെ വിവാഹം കഴിച്ചതിന് ശേഷമാണ് അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടത്. അനസിന് നിരവധി ആഡംബര ബംഗ്ലാവുകളും കാറുകളും ഉണ്ട്. 2020 നവംബര്‍ 22 ന് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന ഖാന്‍ വിവാഹത്തെക്കുറിച്ച് അറിയിച്ചത്. കൂടാതെ താന്‍ അഭിനയം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം, സന ഖാന്‍ ഹയ എന്ന പേരില്‍ ഒരു തുണിക്കട തുടങ്ങിയിരുന്നു.

Keywords:  News, World, Mumbai, Dubai, Photo, Gulf, Viral, Social Media, Trending, Top-Headlines, Actress, Burj Khalifa, Latest Photo, Sana Khan, Gold Plated Tea at Burj Khalifa, In Latest Photo, Sana Khan Having Gold Plated Tea at Burj Khalifa. How Much it Costs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia