ബഹ് റൈനില്‍ ബോംബ് സ്‌ഫോടനം;രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

 


മനാമ: (www.kvartha.com 29.07.2015) ബഹ്‌റൈനിലെ സിത്രയില്‍ ഭീകരര്‍ കഴിഞ്ഞദിവസം നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. എട്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സ്‌ഫോടനം. പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകര്‍ ബോംബെറിയുകയായിരുന്നു. ഇറാനില്‍നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ബഹ്‌റൈനിലേക്ക് കടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം പോലീസ് വിഫലമാക്കിയിരുന്നു.

സിത്രയില്‍ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ ബഹ്‌റൈനിലേക്ക് കടത്താന്‍ ശ്രമിച്ചതുപോലുള്ള സ്‌ഫോടക വസ്തുക്കളാണെന്ന് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതായി മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തെ ശൂറാ കൗണ്‍സില്‍ ശക്തിയായി അപലപിച്ചു.

ബഹ് റൈനില്‍ ബോംബ് സ്‌ഫോടനം;രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

Also Read:
വീട്ടമ്മയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

Keywords:  In Bahrain, 2 police officers killed and 6 wounded in bombing south of capital, Twitter, Injured, Iran, Vehicles, Manama, Gulf. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia