-ആഇശത് ജുവൈരിയ്യ
(www.kvartha.com) ദുബായുടെ തെരുവുകളിലൂടെ നടക്കുകയാണ് ഞാന്‍. ദുബായുടെ വര്‍ണ്ണശബളിമയും അത്ഭുതങ്ങളുമല്ല എന്റെ ചിന്തയില്‍. നാട്ടിലെ ഒരു കൂട്ടുകാരി പറഞ്ഞ ഒരു കാര്യമാണ് തല നിറയെ. കുട്ടികളുടെ നാപ്കിന്‍ ഉപയോഗശേഷം കീശയില്‍ കെട്ടി റോഡ് സൈഡില്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു സുഹൃത്ത് പരിഭവിച്ചത്. ദുബായില്‍ അവിടെ നിലനില്‍ക്കുന്ന ചിലനിയമ വ്യവസ്ഥകളും സംസ്‌കാരങ്ങളും ചിട്ടകളും സൂക്ഷ്മതയും നമ്മുടെ നാട്ടിലെ മാലിന്യ സംസ്‌കരണ രീതികളുമൊക്കെ ചിന്തകളിലൂടെ മിന്നിമറഞ്ഞു.
വളരെ തിരക്കുള്ള സ്ഥലങ്ങളില്‍ പോലും നിയമങ്ങള്‍ ലംഘിക്കാതെ അച്ചടക്കവും വൃത്തിയും പാലിച്ചു കൊണ്ട് പോകാന്‍ ഓരോരുത്തരും നിര്‍ബന്ധിതരായത് എങ്ങനെ എന്നെ ഞാന്‍ ചിന്തിച്ചു പോയി. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യത്യസ്ഥ ചിന്താഗതിക്കാരുള്ള ആള്‍കാര്‍ പോലും അവിടത്തെ നിയമവ്യവസ്ഥയില്‍ വീഴ്ച വരുത്താന്‍ ഭയപ്പെടുന്നത് എന്ത് കൊണ്ടാണ്.? 'പറഞ്ഞാല്‍ തീരെ അനുസരണയില്ല, എത്ര പറഞ്ഞാലും മണ്ടയില്‍ കയറൂല', എന്ന് നാം മുദ്ര കുത്തുന്ന നമ്മുടെ മലയാളികളുടെ മക്കള്‍ പോലും എത്ര വിനയത്തോടെയും അച്ചടക്കത്തോടെയും ആണ് അവിടെ അലഞ്ഞു തിരിയുന്നത്. സത്യത്തില്‍ നമുക്ക് എവിടെയാണ് പിഴച്ചത്?.
സ്വന്തം പുരയിടത്തില്‍ തന്നെ നാപ്കിന്‍ എങ്ങനെ സംസ്‌കരിക്കാം എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ഒരാള്‍ മുമ്പൊരിക്കല്‍ അയച്ചു തന്നിരുന്നു. മാലിന്യം റോഡിന്റെ സൈഡിലോ മറ്റാരും കാണാതെ ഒഴിഞ്ഞ സ്ഥലത്തോ നിക്ഷേപിക്കുന്ന ശീലം നമുക്കെന്നാണ് മാറ്റാനാവുക. ഒരു സമൂഹത്തിന്റെ സാംസ്‌കാരിക നിലവാരം വെളിപ്പെടുത്തുന്ന വേറെയും സംഗതികളുണ്ട്. പൊതു ബാത്ത് റൂമുകളില്‍ തെറിയെഴുതി വെക്കുക, റോഡ് സൈഡില്‍ മൂത്രമൊഴിക്കുക. ചില ബസ്റ്റാന്റുകളുടെ പരിസരത്തൊക്കെ എന്തൊരു നാറ്റമാണ്. നമ്മുടെ നാട്ടിലേക്ക് വിനോദസഞ്ചാരികളായെത്തുന്നവര്‍ കേരളത്തിലെ ജനങ്ങളുടെ സാംസ്‌കാരിക പ്രബുദ്ധതയെക്കുറിച്ച് എന്തായിരിക്കും കരുതുക?
ഇതിലൊക്കെ നാം ചില വിദേശ രാജ്യങ്ങളെയും അവിടത്തെ നിയമ നിര്‍മ്മാണങ്ങളെയും സംസ്‌കാരങ്ങളെയും മാതൃകയാക്കേണ്ടതുണ്ട്. മാലിന്യ സംസ്‌കരണം ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണ്. സര്‍ക്കാരിന്റേതു മാത്രമല്ല. ഓരോവ്യക്തികള്‍ സ്വയം തീരുമാനമെടുത്തു ചെയ്താല്‍ മാറാവുന്ന പ്രശ്‌നങ്ങള്‍ ആണ് മിക്കതും. അതിന് ഉയര്‍ന്ന പൗരബോധം ആവശ്യമാണെന്ന് മാത്രം.

Keywords: Article, Top-Headlines, Waste Dumb, Plastic, Dubai, Gulf, Public Place, Kerala, Importance of waste management in our life.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.