Woman Jailed | കുവൈതി സ്ത്രീയായി ആള്‍മാറാട്ടം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസ്; യുവതിക്ക് 15 വര്‍ഷം തടവ് ശിക്ഷ

 



കുവൈത് സിറ്റി: (www.kvartha.com) കുവൈതി സ്ത്രീയായി ആള്‍മാറാട്ടം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ യുവതിക്ക് തടവ് ശിക്ഷ. ക്രിമിനല്‍ കോടതിയാണ് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. സ്വദേശി സ്ത്രീയായി ചമഞ്ഞ് ബാങ്കുകളില്‍ നിന്നും മറ്റ് വ്യക്തികളില്‍ നിന്നും 100,000 കുവൈതി ദിനാറിന്റെ വായ്പകള്‍ നേടിയെടുക്കുകയാണ് ഇവര്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈതില്‍ 11 വര്‍ഷമായി അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പരിശോധനയില്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. 

പൊലീസ് പറയുന്നത് ഇങ്ങനെ: രാജ്യത്ത് തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി നടത്തിവരുന്ന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അല്‍ മുബാറകിയ മാര്‍കറ്റില്‍ കഴിഞ്ഞ ദിവസം സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈതില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്. നേരത്തെ ജോലി ചെയ്തിരുന്ന സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഇവര്‍ അന്ന് ഒളിച്ചോടുകയായിരുന്നു. ഇത് സംബന്ധിച്ച് ഇവര്‍ക്കെതിരെ കേസും നിലവിലുണ്ടായിരുന്നു.

കുവൈതി സ്ത്രീയുടെ പേരിലുള്ള നഷ്ടപ്പെട്ട കാര്‍ഡിന് പകരമായി പുതിയ സിവില്‍ ഐഡന്റിഫികേഷന്‍ കാര്‍ഡിന് പ്രതി അപേക്ഷിച്ചതായും കേസ് ഫയലുകള്‍ വ്യക്തമാക്കുന്നു. വന്‍തുക വായ്പ ലഭിക്കുന്നതിന് ഈ പുതിയ കാര്‍ഡാണ് പ്രതി ഉപയോഗിച്ചത്. വ്യക്തികളും ബാങ്കുകളും നിരവധി സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്തപ്പോഴാണ് തട്ടിപ്പിന് ഇരയായ സ്ത്രീ വിവരം അറിയുന്നത്. 

സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്തത് അറിഞ്ഞ് തന്റെ കക്ഷി അത്ഭുതപ്പെട്ട് പോയെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ ജറാഹ് അല്‍ എനെസി പറഞ്ഞു. കുറ്റം ചെയ്തില്ലെങ്കിലും അറസ്റ്റ്, സമന്‍സ്, യാത്രാ വിലക്ക്, പിടിച്ചെടുക്കല്‍ തുടങ്ങി വിവിധ നടപടികള്‍ തന്റെ കക്ഷി നേരിടേണ്ടി വന്നു.

Woman Jailed | കുവൈതി സ്ത്രീയായി ആള്‍മാറാട്ടം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസ്; യുവതിക്ക് 15 വര്‍ഷം തടവ് ശിക്ഷ


ഇതോടെ വ്യാജരേഖ കെട്ടിച്ചമച്ചെന്ന് കേസ് ഫയല്‍ ചെയ്യുകയും രേഖകളിലെ പരാതിക്കാരിയുടെ ഒപ്പ് വ്യാജമാണെന്ന് തെളിയിക്കാന്‍ ക്രിമിനല്‍ എവിഡന്‍സ് ഡിപാര്‍ട്മെന്റിന് ലോണ്‍ രേഖകള്‍ റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അന്വേഷണത്തിലും പരിശോധനയിലും ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ആള്‍മാറാട്ടം നടത്തിയ സ്ത്രീക്ക് ക്രിമിനല്‍ കോടതി 15 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 

Keywords:  News,World,international,Gulf,Kuwait,Top-Headlines,Prison,Punishment, Police,Case, ‘Impersonator’ gets 15 years jail – Woman misused identity
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia