തൊഴിലാളിയെ വ്യക്തിഗത, സാമ്പത്തിക നേട്ടത്തിനായി പുറം ജോലിക്ക് വിടുന്ന ഉടമകൾ സൂക്ഷിക്കുക, ഇനി പണി പാളും; കാത്തിരിക്കുന്നത് തടവ് ശിക്ഷ
Oct 5, 2021, 17:50 IST
റിയാദ്: (www.kvartha.com 05.10.2021) സ്പോൺസർഷിപിലുള്ള തൊഴിലാളിയെ വ്യക്തിഗത, സാമ്പത്തിക നേട്ടത്തിനായി സ്വതന്ത്രമായി പുറം ജോലിക്ക് വിടുന്ന തൊഴിലുടമയെ കാത്തിരിക്കുന്നത് തടവ് ശിക്ഷയും പിഴയും.
നിയമം ലംഘിക്കുന്നവർക്ക് പരമാവധി 3 മാസം വരെ തടവും 50,000 റിയാൽ പിഴയുമാണ് ശിക്ഷയെന്ന് പാസ്പോർട് വിഭാഗമായ ജവാസാത്ത് അറിയിച്ചു.
ആദ്യതവണ നിയമം ലംഘിച്ചാൽ ഒരു മാസം തടവും 5000 റിയാൽ പിഴയും. പിന്നെയും കുറ്റം ആവർത്തിച്ചാൽ 2 മാസം തടവും 20,000 റിയാൽ പിഴയുമാണ് ശിക്ഷ. മൂന്നാമതും നിയമം ലംഘിക്കുന്നവർക്കാണ് പരമാവധി 3 മാസം തടവും അര ലക്ഷം റിയാൽ പിഴയും ലഭിക്കുക. തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ശിക്ഷയും കൂടും.

കമ്പനിയുടെ റിക്രൂടിങ് ഒരു വർഷത്തേക്ക് തടയും. രണ്ടും മൂന്നും തവണ നിയമലംഘനം ആവർത്തിച്ചാൽ റിക്രൂടിങ് നിരോധനം യഥാക്രമം 2, 3 വർഷമാക്കി വർധിപ്പിക്കും.
ഇങ്ങനെ ജോലി ചെയ്യുന്ന വിദേശ തൊഴിലാളിക്ക് 6 മാസം തടവും 50,000 റിയാൽ പിഴയുമുണ്ട്. ശിക്ഷയ്ക്ക് ശേഷം വിദേശികളെ നാടുകടത്തും. വിദേശ കമ്പനി ഉടമയാണ് നിയമം ലംഘിച്ചതെങ്കിൽ ഒരു മാസം തടവും 5000 റിയാൽ പിഴയുമാണ് ശിക്ഷ. കൂടാതെ ഇഖാമ റദ്ദാക്കി നാടുകടത്തുകയും ചെയ്യും.
Keywords: News, Riyadh, Gulf, Saudi Arabia, World, Top-Headlines, Illegal work of employee; sponsor will be imprisoned and fine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.