ഒമാനിലെ അനധികൃത താമസം; 280 പ്രവാസികള്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒമാനിലെ അനധികൃത താമസം; 280 പ്രവാസികള്‍ അറസ്റ്റില്‍
ഒമാന്‍: ഒമാനില്‍ അനധികൃതമായി താമസിച്ചു വന്ന 280 പ്രവാസികളെ തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തു. അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താന്‍ രാജ്യവ്യാപകമായി തൊഴില്‍മന്ത്രാലയം റെയ്ഡ് നടത്തി വരികയാണ്. ഇവരില്‍ ഭൂരിഭാഗവും അനധികൃതമായി ഒമാനില്‍ താമസിച്ച് ജോലി ചെയ്തു വരുന്നവരാണ്.

വിസ കാലാവധി അവസാനിച്ചിട്ടും ഒമാനില്‍ തങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തൊഴില്‍മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പിടികൂടിയ പലരേയും നാടുകടത്തുന്നുണ്ട്. ഓരോ ദിവസവും 30 ലും അതിലധികവും ആളുകളെയാണ് റെയ്ഡില്‍ പിടികൂടുന്നത്. തോട്ടം ജോലിയിലും, വാണിജ്യ സ്ഥാപനങ്ങളിലും അനധികൃതമായി ജോലിക്ക് നിര്‍ത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിടിക്കപ്പെട്ടവരില്‍ നിരവധി പേര്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.

സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുകയും, ഇവരുടെ അനുമതിയോടെ മറ്റു ജോലികളില്‍ ഏര്‍പ്പെട്ടവരേയും, രേഖകളില്ലാതെ ഒമാനില്‍ തങ്ങുന്നവരെയുമാണ് പിടികൂടുന്നത്. തലസ്ഥാനമായ മസ്‌കത്തില്‍ നിന്നാണ് കൂടുതല്‍ പേര്‍ പിടിയിലായത്. നേരത്തെ പിടികൂടിയ അനധികൃത തൊഴിലാളികളെയെല്ലാം വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍ മുഖേന അവരുടെ രാജ്യങ്ങളിലേക്ക് നാടു കടത്തിയിട്ടുണ്ട്.

Keywords: Oman, International, Arrest.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia