സൗദി അറേബ്യ: (www.kvartha.com 21.09.2015) രോഗിയായ തന്റെ രണ്ടുമക്കളെ വൈഫൈയിലൂടെ ചികിത്സിച്ച ഡോക്ടറെ പിതാവ് വെട്ടിലാക്കി. സൗദി തെക്കന്‍ പ്രവിശ്യയായ ജസാനിലാണ് സംഭവം.
അഞ്ചും ഏഴും വയസുള്ള സ്വന്തം മക്കള്‍ക്ക് പനി പിടിപെട്ടതിനെത്തുടര്‍ന്ന് പ്രദേശത്തെ ഹോസ്പിറ്റലില്‍ ചികിത്സിക്കാനെത്തിയതായിരുന്നു പിതാവ്. ഡോക്ടറോട് കുട്ടികളുടെ രോഗത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ രോഗിയായ കുട്ടികളെ ഒന്നും നോക്കാന്‍ പോലും കൂട്ടാക്കാതെ ഡോക്ടര്‍ മരുന്നു കുറിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ പിതാവ് കുട്ടിയെ നിങ്ങള്‍ വൈഫൈയിലൂടെയാണോ ചികിത്സിച്ചത് എന്ന് ചോദിച്ചു. ഇതിനു മറുപടിയായി കുട്ടികളെ വൈഫൈയിലൂടെയാണ് ചികിത്സിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞതായും സബ്ക്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സംഭവം വിവരിച്ചുകൊണ്ട് പിതാവ് ആരോഗ്യവകുപ്പിന് കത്തയക്കുകയും മറ്റൊരു ഹോസ്പിറ്റലില്‍ ചെന്ന് മക്കളെ ചികിത്സിപ്പിച്ചതായും സബ്ക്യൂ പറയുന്നു. ഡോക്ടര്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് തെളിഞ്ഞാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നല്‍കിയതായും സബ്ക്യൂവിന്റെ റിപ്പോര്ട്ടില്‍ പറയുന്നു

Keywords: Saudi Arabia, hospital, Patient, Father, Doctor, Health, Report, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.