വധു വാട്‌സ് ആപ്പ് ചാറ്റില്‍; വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിവാഹമോചനം

 


ADVERTISEMENT

റിയാദ്: (wwww.kvartha.com 18.05.2016) വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വരന്‍ വധുവിനെ മൊഴിചൊല്ലി. വധുവിന് തന്നേക്കാള്‍ സുഹൃത്തുക്കളോടാണ് പ്രിയം എന്ന തിരിച്ചറിവാണ് വരനെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത്. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം.

വിവാഹം കഴിഞ്ഞ് വരന്‍ വധുവിനേയും കൊണ്ട് നേരത്തെ ബുക്ക് ചെയ്തിരുന്ന ജിദ്ദയിലെ ഒരു ഹോട്ടലിലേക്കാണ് പോയത്. ഇരുവരും ഹോട്ടലില്‍ തനിച്ചായപ്പോള്‍ വധുമായി വരന്‍ അടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ വരന്റെ സ്‌നേഹ പ്രകടനം അവഗണിച്ച വധു
മൊബൈല്‍ ഫോണില്‍ കൂട്ടുകാര്‍ക്ക് മെസ്സേജ് അയക്കുകയായിരുന്നു വധുവെന്ന് ജിദ്ദയിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് വരന്‍ ചോദ്യം ചെയ്തപ്പോള്‍, വിവാഹ മംഗളാശംസകള്‍ കൈമാറിയ സുഹൃത്തുക്കള്‍ക്കൊക്കെ നന്ദി അറിയിച്ചുകൊണ്ടിരിക്കുകയാണ് താനെന്നായിരുന്നു വധുവിന്റെ മറുപടി.

വധുവിന്റെ വാക്കുകള്‍ കേട്ട് അരിശം മൂത്ത വരന്‍ താനാണോ സുഹൃത്തുക്കളാണോ നിനക്ക് വലുതെന്ന് വധുവിനോട് ചോദിച്ചു. എന്നാല്‍ വരനെ ഞെട്ടിപ്പിക്കുന്ന മറിപടിയായിരുന്നു വധു നല്‍കിയത്. തനിക്ക് സുഹൃത്തുക്കളാണ് വലുതെന്നായിരുന്നു വധുവിന്റെ മറുപടി. ഇതോടെ അരിശം മൂത്ത വരന്‍ ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

വിഷയം കോടതിയിലെത്തുകയും രണ്ടുപേര്‍ക്കും കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. സൗദി സ്വദേശി യുവാവും യുവതിയും തമ്മിലുള്ള ആഡംബരപൂര്‍ണമായ വിവാഹമാണ് മണിക്കൂറുകള്‍ക്കകം വിവാഹ മോചനത്തില്‍ കലാശിച്ചത്.

വധു വാട്‌സ് ആപ്പ് ചാറ്റില്‍; വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിവാഹമോചനം
സൗദിയില്‍ ഒരുമണിക്കൂറില്‍ എട്ടുവിവാഹ മോചനം നടക്കുന്നതായി പ്രാദേശിക പത്രം
അല്‍ അറബി റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിന്റേയും വാട്‌സ് ആപ്പിന്റേയും അമിത ഉപയോഗം സൗദിയില്‍ വിവാഹമോചിതരുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി അറബ് ന്യൂസും
റിപ്പോര്‍ട്ട് ചെയ്യുന്നു.

Keywords: Riyadh, Saudi Arabia, Whasapp, Gulf, Marriage, Youth, Bride, Bride Collapse, Mobile Phone, Social Network, Husband, Divorce.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia