എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതെ ഗള്‍ഫ് മോഹവുമായി കഴിയുന്ന അരലക്ഷം പേരുടെ ഇടനെഞ്ച് പിടയുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com 28.10.2014) എമിഗ്രേഷന്‍ ക്ലിയറന്‍സ്  ലഭിക്കാതെ ഗള്‍ഫ് മോഹവുമായി കഴിയുന്ന അരലക്ഷം പേരുടെ ഇടനെഞ്ച് പിടയുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പുചെയ്ത് കിട്ടിയവരാണ് പാസ്‌പോര്‍ട്ടുകളുമായി രണ്ടരമാസമായി എമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തിരിക്കുന്നത്.

മുംബൈയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസിലെ എമിഗ്രേഷന്‍ നടപടികള്‍ പരിഷ്‌കരിക്കാന്‍ ഏര്‍പ്പെടുത്തിയ പുതിയ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലെ പാളിച്ചയാണ് സ്തംഭനത്തിന് കാരണമായതെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

വിസ സ്റ്റാമ്പ് ചെയ്ത് കിട്ടിയാല്‍ മൂന്നുമാസത്തിനുള്ളില്‍ യാത്ര ചെയ്യണമെന്നാണ് നിബന്ധന. ഇല്ലെങ്കില്‍ വിസ ക്യാന്‍സലാകും. കേന്ദ്രത്തിലൂണ്ടായ ഭരണ മാറ്റത്തിന്റെ പഞ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ എമി്ര്രേഗഷന്‍ ചട്ടങ്ങള്‍ കര്‍ശനമായതും പിന്‍വാതിലുകള്‍ അടഞ്ഞതുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് മറ്റൊരു വിമര്‍ശനം.

തൊഴില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ടുകള്‍ രാജ്യത്തെ റിക്രൂട്ടിമെന്റ് ഓഫീസുകളിലും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസിലും കെട്ടികിടക്കുകയാണ്. ഗാര്‍ഹിക തൊഴിലാളികളാണ് ഇതില്‍ കൂടുതല്‍.  തൊഴില്‍ മേഖലകളിലേക്കുള്ള വിദഗ്ധ തൊഴിലാളികളും ഇവരില്‍പെടും.

വിസനടപടികളെല്ലാം പൂര്‍ത്തിയായിട്ടും തൊഴിലാളികള്‍ എത്താത്തതിന്റെ കാരണം അന്വേഷിച്ച് സൗദി തൊഴിലുടമകള്‍ തങ്ങളുടെ ഓഫീസുകളില്‍ കയറിയങ്ങുകയാണെന്നും സമാധാനം പറഞ്ഞ് മടുത്തെന്നും റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പറയുന്നു.

പെട്ടന്നുതന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്ന സംവിധാനം ഒഴിവാക്കി കോടികല്‍ ചെലവിട്ട്  നടപ്പാക്കിയ പരിഷ്‌ക്കാരമാണ് ഇപ്പോള്‍ ഗള്‍ഫിലേക്ക് ജോലി അന്വേഷിച്ചുപോകുന്നവര്‍ക്ക് തിരിച്ചടിയാകുന്നത്. എമിഗ്രേഷന്‍ സ്തംഭിച്ചതിനെതിരെ ഒക്ടോബര്‍ ഒമ്പതിന് രാജ്യത്തെ മുഴുവന്‍ റിക്രൂട്ടിങ് ഏജന്റുമാര്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ആസ്ഥാനത്ത് സമരവും നടത്തിയിരുന്നു.

ടാറ്റ സര്‍വീസ് കോടികള്‍ ചെലവഴിച്ച് നടപ്പാക്കിയ 'ഇ-മൈഗ്രേറ്റ്' സംവിധാനം പരാജയപ്പെട്ടതായും പരാതി ഉയര്‍ന്നിട്ടുണ്ട്. രണ്ടുവര്‍ഷമായി നിലവിലുണ്ടായിരുന്ന സിസ്റ്റം ആട്ടോമേഷന്‍ ഇനിഷ്യേറ്റീവ് (സായ്) എന്ന സംവിധനം മാറ്റിമറിച്ചാണ് നൂറുകോടിയോളം രൂപ ചെലവില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിനെ കൊണ്ട് പുതിയ സംവിധാനം നടപ്പിലാക്കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതെ ഗള്‍ഫ് മോഹവുമായി കഴിയുന്ന അരലക്ഷം പേരുടെ ഇടനെഞ്ച് പിടയുന്നു

Keywords:  Riyadh, Airport, Gulf, Saudi Arabia, Emigration Clearance, Hurdles in emigration clearance.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script