Gulf Jobs | നിങ്ങളൊരു നഴ്സ് അല്ലെങ്കിൽ മറ്റേതങ്കിലും മെഡിക്കൽ പ്രൊഫണലാണോ? അബുദബിയിൽ എളുപ്പത്തിൽ ജോലി കണ്ടെത്താം; ചെയ്യേണ്ടത് ഇത്രമാത്രം

 


അബുദബി: (KVARTHA) ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന ഒരു മെഡിക്കൽ പ്രൊഫഷണലാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, അബുദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് (DoH) നിയന്ത്രിക്കുന്ന ഒരു പ്ലാറ്റ്ഫോം സഹായത്തിനായി നിങ്ങൾക്കൊപ്പമുണ്ട്. ആശുപത്രികളും ക്ലിനിക്കുകളും പോലുള്ള മെഡിക്കൽ സ്ഥാപനങ്ങൾ പോസ്റ്റ് ചെയ്യുന്ന ജോലികൾക്കായി ഇതിലൂടെ നിങ്ങൾക്ക് തിരയാം. മാത്രമല്ല, അബുദബിയിൽ പ്രാക്ടീസ് ചെയ്യാനുള്ള മെഡിക്കൽ ലൈസൻസ് ലഭിക്കുന്നതിനുള്ള വഴികളും ഇതിലൂടെ കണ്ടെത്താം.

Gulf Jobs | നിങ്ങളൊരു നഴ്സ് അല്ലെങ്കിൽ മറ്റേതങ്കിലും മെഡിക്കൽ പ്രൊഫണലാണോ? അബുദബിയിൽ എളുപ്പത്തിൽ ജോലി കണ്ടെത്താം; ചെയ്യേണ്ടത് ഇത്രമാത്രം

'കവാദർ' എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ഈ സേവനങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താനാവുക. താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത നഴ്‌സ്, ജനറൽ പ്രാക്ടീഷണർ, സ്പെഷ്യലിസ്റ്റുകൾ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ തുടങ്ങിയ ഒഴിവുകൾ കണ്ടെത്താനും അപേക്ഷിക്കാനും എളുപ്പത്തിൽ കഴിയും. മറുവശത്ത്, മെഡിക്കൽ സ്ഥാപനങ്ങൾക്ക് അപേക്ഷകരുമായി നേരിട്ട് ബന്ധപ്പെടുന്നതിനും അവരുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും ഈ വെബ്‌സൈറ്റ് ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

നിങ്ങൾ അബുദബിയിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കവാദർ പ്ലാറ്റ്‌ഫോമിൽ ആദ്യം രജിസ്റ്റർ ചെയ്യണം. എങ്ങനെ ചെയ്യാമെന്ന് ഇതാ.

1. വെബ്സൈറ്റ് https://adhkawader(dot)doh(dot)gov(dot)ae/dohae സന്ദർശിക്കുക
2. സ്ക്രീനിന്റെ വലത് കോണിലുള്ള ‘Sign up now’ ക്ലിക്ക് ചെയ്യുക
3. ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകി ഒരു പ്രൊഫഷണലായി രജിസ്റ്റർ ചെയ്യുക:
* മുഴുവൻ പേര്, ജനനത്തീയതി, പൗരത്വം, പാസ്പോർട്ട് വിശദാംശങ്ങൾ.
* അബുദബിയിലും നിങ്ങൾ ഇപ്പോൾ ജോലി ചെയ്യുന്നിടത്തും പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് നിങ്ങൾക്കുണ്ടോ എന്ന് തിരഞ്ഞെടുക്കുക .
* നിങ്ങളുടെ ഫോൺ നമ്പറും ഇമെയിൽ വിലാസവും പോലെയുള്ള ബന്ധപ്പെടാനുള്ള വിവരങ്ങൾ.
* നിങ്ങളുടെ യോഗ്യതാ വിശദാംശങ്ങൾ അടക്കമുള്ള വിവരങ്ങൾ.
4. നിങ്ങളുടെ സി വി അപ്‌ലോഡ് ചെയ്യുകയും നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും ചെയ്യുക.
5. 'Submit' ക്ലിക്ക് ചെയ്യുക.

തുടർന്ന് ലോഗിൻ ചെയ്യാനുള്ള വിശദശാംശങ്ങൾ സജ്ജീകരിക്കുക. ഇത് ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിലേക്ക് സൈൻ ഇൻ ചെയ്യാൻ കഴിയും. അബുദബിയിൽ മെഡിക്കൽ രംഗത്തെ ജോലികൾ തിരയുന്നതിന് ‘View and apply jobs’ എന്നതിൽ ക്ലിക്ക് ചെയ്യുക.

Keywords: Abu Dhabi, Jobs, UAE News, Gulf, Medical Specialist, Kawader, Nurse, World, How you can find a job in Abu Dhabi as a nurse or any other medical professional.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia