UAE Insurance | യു എ ഇയിലെ കനത്ത മഴയിൽ വാഹനത്തിന് കേടുപാട് ലഭിച്ചോ? ഇൻഷുറൻസ് ലഭിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി

 


ദുബൈ: (KVARTHA) യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴ രാജ്യത്തെ ഞെട്ടിച്ചു. 75 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴയാണ് ഇത്തവണ രാജ്യത്ത് രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വീടുകൾക്ക് നാശനഷ്ടങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പലരുടെയും വാഹനങ്ങൾക്കും മഴയിൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. മഴ നാശനഷ്ടങ്ങൾക്കുള്ള ഇൻഷുറൻസ് ക്ലെയിം എങ്ങനെ നേടാമെന്നറിയാമോ?
  
UAE Insurance | യു എ ഇയിലെ കനത്ത മഴയിൽ വാഹനത്തിന് കേടുപാട് ലഭിച്ചോ? ഇൻഷുറൻസ് ലഭിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി

മഴയിലെ നാശനഷ്ടങ്ങൾക്ക് മോട്ടോർ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് സാധാരണയായി 'ടു വൂം ഇറ്റ് മേ കൺസേൺ' (To Whom it May Concern) എന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്. ദുബൈ എമിറേറ്റിൽ വാഹനങ്ങൾക്കുണ്ടായ കേടുപാടുകൾ രേഖപ്പെടുത്തുന്ന സർട്ടിഫിക്കറ്റിനായി വ്യക്തികൾക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് ദുബൈ പോലീസ് അറിയിച്ചു. അതിനുവേണ്ടി പൊലീസ് സ്റ്റേഷനിൽ പോകേണ്ട ആവശ്യം പോലുമില്ല.

ദുബൈ പൊലീസിൻ്റെ വെബ്‌സൈറ്റോ സ്മാർട്ട് ആപ്ലിക്കേഷനോ സന്ദർശിച്ച് 'Ceertificate package service'-ൽ നിന്ന് ‘To Whom It May Concern’ തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് കേടുപാടുകൾ സംഭവിച്ച വാഹനത്തിന്റെ ഫോട്ടോ കൂടി ചേർക്കണം. ഒന്നോ രണ്ടോ പ്രവൃത്തി ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും. 95 ദിർഹം ഫീസായി അടക്കേണ്ടതുണ്ട്. 901 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചാൽ ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കും.

ഷാർജ നിവാസിയാണെങ്കിൽ, ഷാർജ പൊലീസിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ സന്ദർശിച്ച് ടു വൂം ഇറ്റ് മേ കൺസേൺ സർട്ടിഫിക്കറ്റ് നേടുക. കേടുപാടുകൾ സംഭവിച്ച വാഹനത്തിന്റെ ഫോട്ടോ, ഓണർഷിപ്പ് ഇൻഷുറൻസ് കോപ്പി, ഐഡി കാർഡ് തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതുണ്ട്. അബുദാബി നിവാസികൾക്ക് അബുദബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ പൊലീസ് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുകളിൽ വാഹനത്തിന്റെ കേടുപാടുകൾ റിപ്പോർട്ട് ചെയ്യാനും സർട്ടിഫിക്കറ്റുകൾ നേടാനും കഴിയും.

കൂടാതെ നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് കർശനമായി നിരോധിച്ച കാര്യമാണ്. നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ 3,000 ദിർഹം പിഴയും 24 ബ്ലാക്ക് പോയിൻ്റും ലഭിക്കും. വാഹനം 90 ദിവസത്തേക്ക് കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. മഴയിൽ നമ്പർ പ്ലേറ്റ് നഷ്ടമായാൽ പൊലീസിന്റെ സ്മാർട്ട് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി 'ലോസ്റ്റ് ഐറ്റംസ് സർട്ടിഫിക്കറ്റ്' നേടി പുതിയ നമ്പർ പ്ലേറ്റും വാങ്ങാൻ ശ്രമിക്കുക.

Keywords:  News, Malayalam-News, World, World-News, Gulf, Gulf-News, How to report cars damaged by rain in the UAE and obtain a police certificate electronically.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia