മറ്റ് രാജ്യങ്ങളിൽ നൽകിയ വാക്സിനേഷൻ സെർടിഫികറ്റുകൾ യുഎ ഇയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
Aug 11, 2021, 20:23 IST
ദുബൈ: (www.kvartha.com 11.08.2021) മറ്റ് രാജ്യങ്ങളിൽ നിന്നും കൊവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ വാക്സിനേഷൻ സെർടിഫികറ്റുകൾ എങ്ങനെ യുഎ ഇയിൽ രജിസ്റ്റർ ചെയ്യാം എന്നതിന് മറുപടിയുമായി നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ് മെൻ്റ് അതോറിറ്റി. യുഎ ഇയിലെ അൽ ഹുസ്ന് ആപിൽ സെർടിഫികറ്റ് രജിസ്റ്റർ ചെയ്യുന്നതിൻ്റെ വിശദാംശങ്ങളാണ് അധികൃതർ പങ്കുവെയ്ച്ചത്.
നിലവിൽ യുഎ ഇയിലെ കൊവിഡ് മാനദണ്ഡം അനുസരിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് സർകാർ ഓഫീസുകളിലൊ മറ്റ് പരിപാടികളിലൊ പ്രവേശനമുള്ളു.
യുഎ ഇയിലേയ്ക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ ഐ സി എ യുഎ ഇ സ്മാർട് ആപിൽ നിങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺ ഷിപ് നിർദേശം നൽകി. മൂന്ന് കാര്യങ്ങളാണ് ഇതിനായി ചെയ്യേണ്ടത്.
1. smartservices(dot)ica(dot)gov(dot)ae എന്ന സൈറ്റിൽ കയറുക.
2. പബ്ലിക് സെവിസസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
3. രജിസ്റ്റർ അറൈവൽസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
ഫോം പൂരിപ്പിക്കുമ്പോൾ ജനന തീയതി, പാസ്പോർട് നമ്പർ, മടങ്ങിയ എയർപോർടിൻ്റെ പേരും തീയതിയും, പിസിആർ ടെസ്റ്റ് നടത്തിയ തീയതി തുടങ്ങിയവ രേഖപ്പെടുത്തണം. വാക്സിനേഷൻ സെർടിഫികറ്റ് രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ലെങ്കിലും വാക്സിനേഷൻ ചെയ്തവർക്ക് യുഎ ഇയിൽ വൻ ഇളവുകളാണ് ഉള്ളത്.
യുഎ ഇയിൽ എടുത്ത വാക്സിനുകൾക്ക് മാത്രമാണ് യുഎ ഇയിൽ അംഗീകാരമുള്ളതെന്ന് ആഗസ്ത് 10ന് പുറപ്പെടുവിച്ച പ്രഖ്യാപനത്തിൽ എൻ സി ഇ എം എ വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: When you are filling out the form, you will need to provide your personal details like your date of birth, passport number, port of departure and arrival and dates on which you took the PCR (Polymerase Chain Reaction) test.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.