Marriage Request | ഏഷ്യാ കപ് ക്രികറ്റ് വേദി: കളിയില്‍ തോറ്റതിന് പിന്നാലെ പ്രണയിനിയോട് വിവാഹാഭ്യര്‍ഥന നടത്തി ഹോങ്കോങ് താരം, വൈറലായി വീഡിയോ

 


ADVERTISEMENT


ദുബൈ: (www.kvartha.com) ഏഷ്യാ കപ് ക്രികറ്റില്‍ ഇന്ത്യന്‍ താരങ്ങളോട് മുട്ടുമടക്കി തോല്‍വികളുമായാണ് ഹോങ്കോങ്ങ് മടങ്ങുന്നത്. ഇതിനിടെ മത്സരശേഷം ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് ഒരു മനോഹര നിമിഷം സൃഷ്ടിച്ച് ഇന്‍ഡ്യന്‍ വംശജനായ ഹോങ്കോങ് താരം കിന്‍ചിത് ഷാ. 

മത്സരശേഷം പവലിയനിലെത്തിയ ഹോങ്കോങ് ബാറ്റര്‍ മുട്ടുകുത്തി നിന്ന് തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരിക്കുകയാണ്. ഇന്‍ഡ്യയ്‌ക്കെതിരായ ഹോങ്കോങ്ങിന്റെ മത്സരത്തിന് പിന്നാലെയാണ് സംഭവം. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും, വിവാഹത്തിന് കൂട്ടുകാരി സമ്മതം അറിയിച്ചതോടെ കയ്യിലിരുന്ന മോതിരം അണിയിച്ച് കിന്‍ചിത് ഷാ കെട്ടിപ്പുണര്‍ന്നു. സുന്ദരനിമിഷത്തിന്റെ വീഡിയോയും ആരാധകരുടെ മനം കവര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. 
Aster_MIMS

Marriage Request | ഏഷ്യാ കപ് ക്രികറ്റ് വേദി: കളിയില്‍ തോറ്റതിന് പിന്നാലെ പ്രണയിനിയോട് വിവാഹാഭ്യര്‍ഥന നടത്തി ഹോങ്കോങ് താരം, വൈറലായി വീഡിയോ


26 കാരനായ ഷാ ഹോങ്കോങ്ങിന് വേണ്ടി ഇതുവരെ 43 ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നു ഹോങ്കോങ്ങിലേക്ക് കുടിയേറിയതാണ് ഷായുടെ കുടുംബം.

ഹോങ്കോങ്ങിനെതിരെ 40 റന്‍സ് വിജയം സ്വന്തമാക്കിയാണ് ഇന്‍ഡ്യ സൂപര്‍ ഫോറിലേക്ക് കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യ രണ്ട് വികറ്റ് നഷ്ടത്തില്‍ 192 റന്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹോങ്കോങ്ങിന് അഞ്ച് വികറ്റ് നഷ്ടത്തില്‍ 152 റന്‍സെടുക്കാനേ സാധിച്ചുള്ളൂ.

Keywords:  News,World,international,Dubai,Sports,Gulf,Player,Love,Top-Headlines,Video,Social-Media,Cricket, Hong Kong cricketer Kinchit Shah proposes to girlfriend after Asia Cup clash against India
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia