കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മസ്തിഷ്‌ക ആഘാതം സംഭവിച്ച കോഴിക്കോട് സ്വദേശി മരിച്ചു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 30.05.2020) വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞു വീണ് മരിച്ചു. അഴിയൂര്‍ സ്വദേശി ഹാഷിം മായന്‍(69) ആണ് മരിച്ചത്. ഗള്‍ഫില്‍നിന്നെത്തി കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ ഏഴ് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോയതായിരുന്നു. പന്ത്രണ്ട് ദിവസം മുമ്പായിരുന്നു ഇയാള്‍ വിദേശത്ത് നിന്നെത്തിയത്.

കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മസ്തിഷ്‌ക ആഘാതം സംഭവിച്ച കോഴിക്കോട് സ്വദേശി മരിച്ചു

പരിശോധനയില്‍ ഇയാള്‍ കൊവിഡ് 19 നെഗറ്റീവാണെന്നു തെളിഞ്ഞു. മസ്തിഷ്‌ക ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. വീട്ടില്‍ കഴിയവേ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.

ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും അറിഞ്ഞില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

Keywords:  News, Kerala, Kozhikode, Death, COVID19, Hospital, Gulf, House, Health, Home quarantine Death Covid19 Lockdown Kozhikode
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia