Weather | യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും; സുരക്ഷാ മുന്നറിയിപ്പ് നൽകി അധികൃതർ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Nov 17, 2023, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (KVARTHA) യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ചയും കനത്ത മഴയും ഇടിയും മിന്നലും തുടർന്നു. ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക് (DIP), അൽ ബർഷ, നാദ് അൽ ഷെബ, സിലിക്കൺ ഒയാസിസ്, ബിസിനസ് ബേ, ജുമീറ വില്ലേജ്, സമീപ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ ദുബൈയുടെ പല ഭാഗങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു.
അബുദബിയിലും ഫുജൈറയിലും ചില ഭാഗങ്ങളിലും മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ഓറഞ്ച് മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം പകൽ സമയത്ത് കൂടുതൽ മഴയും മേഘാവൃതമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ശനിയാഴ്ചയും മഴ തുടരാനാണ് സാധ്യത.
ചെങ്കടലിൽ നിന്നുള്ള ഉപരിതല ന്യൂനമർദമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിലുടനീളം താപനിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈ പൊലീസ് പൊതുജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലോരങ്ങളിൽ നിന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനും ശ്രദ്ധയോടെ വാഹനമോടിക്കാനും അധികൃതരുടെ നിർദേശങ്ങൾ ശ്രദ്ധിക്കാനും പൊലീസ് ഉണർത്തി.
Keywords: News, World, Weather, UAE, Dubai, Heavy Rain, Thunderstorm, Alert, Report, Police, Heavy rains, thunderstorms hit UAE; public safety alert issued.
< !- START disable copy paste -->

الامارات : مباشر صاعقة على برج خليفة في دبي #اخدود_مطلع_الوسم #مركز_العاصفة
— مركز العاصفة (@Storm_centre) November 17, 2023
17_11_2023 pic.twitter.com/GQlYlr63ns
Keywords: News, World, Weather, UAE, Dubai, Heavy Rain, Thunderstorm, Alert, Report, Police, Heavy rains, thunderstorms hit UAE; public safety alert issued.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.