Obituary | ഒമാനില്‍ കനത്ത മഴ: വാദിയില്‍ അകപ്പെട്ട സംഘത്തിലെ 2പേര്‍ മരിച്ച നിലയില്‍
Apr 27, 2023, 14:24 IST
മസ്ഖത്: (www.kvartha.com) ഒമാനില്‍ കനത്ത മഴ. ഇതേതുടര്‍ന്ന് നിറഞ്ഞൊഴുകുന്ന വാദിയില്‍ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലന്‍ ബാനി ബു അലി വിലായത്തിലെ വാദി അല്‍ ബതയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം.
മൂന്നു വാഹനങ്ങളിലായി ഒമ്പതു പേരായിരുന്നു കനത്ത മഴയെ തുടര്‍ന്ന് വാദിയില്‍ അകപ്പെട്ടിരുന്നത്. ഇതില്‍ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷപ്പെടുത്തിയിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി നടത്തിയ തിരിച്ചിലിനിടെയാണ് ഒരു സ്ത്രീയേയും പുരുഷനേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെയും സമീപവാസികളുടെയും സഹകരണത്തോടെയാണ് തിരച്ചില്‍ നടത്തിയിരുന്നത്.
അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചവരെ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാറകള്‍ ഇടിഞ്ഞ് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Keywords: Heavy Rains Continue In Oman; Two People Died, Muscat, Muscat, Rain, Dead Body, Vehicle, Probe, Wadi River, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.