Dead | ഹൃദയാഘാതം: എറണാകുളം സ്വദേശി ജിസാനില്‍ മരിച്ചു

 


ADVERTISEMENT

ജിസാന്‍: (www.kvartha.com) ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം സ്വദേശി ജിസാനില്‍ മരിച്ചു. ജിസാന്‍ ഈദാബിയില്‍ ജോലി ചെയ്യുന്ന എറണാകുളം നോര്‍ത് പറവൂര്‍ പാലത്തുരുത് സ്വദേശി അബ്ദുര്‍ റഹ്‌മാന്റേയും സുഹറയുടെയും മകന്‍ മുഹമ്മദ് റാഫി നജാര്‍കല്‍ (56) ആണ് മരിച്ചത്.

Dead | ഹൃദയാഘാതം: എറണാകുളം സ്വദേശി ജിസാനില്‍ മരിച്ചു

ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ബൈശ് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ജിസാന്‍ ഈദാബിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരുമകന്‍ നിസാറും ഈദാബി ഏരിയ കെഎംസിസി കമിറ്റി അംഗങ്ങളും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

Keywords:  Heart attack: Ernakulam native died in Jizan, Saudi Arabia, News, Dead, Dead Body, Obituary, Malayalee, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia