ഫീല്‍ഡിങ്ങിനിടെ കാല്‍ മുറിഞ്ഞു ചോരയൊലിച്ചിട്ടും ബൗന്‍ഡറി ലൈനില്‍ അതിമനോഹരമായ കാച്; പിന്നീട് തകര്‍ത്തടിച്ച് ടോപ് സ്‌കോറര്‍; ഫാഫ് ഡുപ്ലെസിയെ പ്രശംസകള്‍ കൊണ്ടു മൂടി ആരാധകരും സഹതാരങ്ങളും
Sep 26, 2021, 21:26 IST
അബൂദബി: (www.kvartha.com 26.09.2021) ഫീല്‍ഡിങ്ങിനിടെ കാല്‍ മുറിഞ്ഞു ചോരയൊലിച്ചിട്ടും പിന്‍മാറാതെ ബൗന്‍ഡറി ലൈനില്‍ അതിമനോഹരമായ കാചെടുക്കുകയും ചെന്നൈ ബാറ്റിങ്ങില്‍ തകര്‍ത്തടിച്ചു ടീമിന്റെ ടോപ് സ്‌കോററാകുകയും ചെയ്ത (30 പന്തില്‍ 43) ദക്ഷിണാഫ്രികന്‍ താരം ഫാഫ് ഡുപ്ലെസിയെ പ്രശംസകള്‍ കൊണ്ടു മൂടി ആരാധകരും സഹതാരങ്ങളും.
ചെന്നൈ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിനെ സിക്‌സിനു പറത്താനുള്ള ശ്രമത്തിനിടെ കൊല്‍കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ (14 പന്തില്‍ 8) ബൗന്‍ഡറി ലൈനില്‍ ഡുപ്ലെസി കാച് ചെയ്തതിനു പിന്നാലെയാണു താരത്തിന്റെ ഇടതു കാല്‍മുട്ടു പൊട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ ടിവി കാമറ ഒപ്പിയെടുത്തത്.
ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഡുപ്ലെസി ബൗന്‍ഡറി ലൈനിനു തൊട്ടുമുന്നില്‍ നിന്നാണു പന്ത് കാച് ചെയ്തത്. എന്നാല്‍ ബാലന്‍സ് നഷ്ടമാകുമെന്നു തിരിച്ചറിഞ്ഞതോടെ ബൗന്‍ഡറി ലൈനില്‍ ചവിട്ടുന്നതിനു മുന്‍പു പന്ത് വായുവിലേക്ക് ഉയര്‍ത്തി എറിയുകയും പിന്നീടു വീണ്ടും പിടിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ ഡുപ്ലസിയുടെ കാല്‍മുറിഞ്ഞു ചോരയൊലിക്കുന്ന ദൃശ്യങ്ങളും, കാച്ചും സമൂഹ മാധ്യമങ്ങളില്‍ വ്യാപകരമായി പ്രചരിച്ചു.
പിന്നീടു ചെന്നൈ ബാറ്റിങ്ങില്‍ പരിക്കേറ്റ കാലുമായി ഇന്നിങ്‌സ് ഓപെണ്‍ ചെയ്ത ഡുപ്ലെസി തന്നെയാണു ടീമിന്റെ ടോപ് സ്‌കോറര്‍ ആയതും. ആദ്യവികെറ്റില്‍ ഋതുരാജ് ഗെയിക് വാദുമൊത്തു ഡുപ്ലസി ചേര്‍ത്ത 74 റണ്‍സ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായി.
ആവേശം അവസാന പന്തു വരെ നീണ്ട മത്സരത്തില്‍ കൊല്‍കത്തയെ രണ്ടു വികെറ്റിനു കീഴടക്കിയ ചെന്നൈ സൂപെര്‍ കിങ്‌സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു.
പരിക്കിനിടെയും ടീമിനായി 100 ശതമാനം അര്‍പണബോധത്തോടെ കളിച്ച താരം എന്നനിലയിലാണ് ആരാധകരുടെ പ്രശംസ. ഡുപ്ലസിയെ പോലുള്ള താരങ്ങള്‍ ടീമിന്റെ അഭിമാനവും അഹങ്കാരവുമാണെന്ന് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
ചെന്നൈ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിനെ സിക്‌സിനു പറത്താനുള്ള ശ്രമത്തിനിടെ കൊല്‍കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ (14 പന്തില്‍ 8) ബൗന്‍ഡറി ലൈനില്‍ ഡുപ്ലെസി കാച് ചെയ്തതിനു പിന്നാലെയാണു താരത്തിന്റെ ഇടതു കാല്‍മുട്ടു പൊട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ ടിവി കാമറ ഒപ്പിയെടുത്തത്.
ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഡുപ്ലെസി ബൗന്‍ഡറി ലൈനിനു തൊട്ടുമുന്നില്‍ നിന്നാണു പന്ത് കാച് ചെയ്തത്. എന്നാല്‍ ബാലന്‍സ് നഷ്ടമാകുമെന്നു തിരിച്ചറിഞ്ഞതോടെ ബൗന്‍ഡറി ലൈനില്‍ ചവിട്ടുന്നതിനു മുന്‍പു പന്ത് വായുവിലേക്ക് ഉയര്‍ത്തി എറിയുകയും പിന്നീടു വീണ്ടും പിടിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ ഡുപ്ലസിയുടെ കാല്‍മുറിഞ്ഞു ചോരയൊലിക്കുന്ന ദൃശ്യങ്ങളും, കാച്ചും സമൂഹ മാധ്യമങ്ങളില്‍ വ്യാപകരമായി പ്രചരിച്ചു.
പിന്നീടു ചെന്നൈ ബാറ്റിങ്ങില്‍ പരിക്കേറ്റ കാലുമായി ഇന്നിങ്‌സ് ഓപെണ്‍ ചെയ്ത ഡുപ്ലെസി തന്നെയാണു ടീമിന്റെ ടോപ് സ്‌കോറര്‍ ആയതും. ആദ്യവികെറ്റില്‍ ഋതുരാജ് ഗെയിക് വാദുമൊത്തു ഡുപ്ലസി ചേര്‍ത്ത 74 റണ്‍സ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായി.
ആവേശം അവസാന പന്തു വരെ നീണ്ട മത്സരത്തില്‍ കൊല്‍കത്തയെ രണ്ടു വികെറ്റിനു കീഴടക്കിയ ചെന്നൈ സൂപെര്‍ കിങ്‌സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു.
Keywords: ‘He is pride of CSK’ – Twitter lauds Faf du Plessis for fielding with a bleeding knee against KKR, Abu Dhabi, News, IPL, Chennai Super Kings, Social Media, Video, Gulf, World, Sports, Cricket.Respect×100 for Faf du plessis 💛
— SPREAD.DHONISM 🦁™ (@Spreaddhonism7) September 26, 2021
.#fafduplessis #ChennaiSuperKings #whistlepodu pic.twitter.com/AHtSIcaNsH
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.