UAE Cabinet | ശൈഖ് ഹംദാൻ ഇനി യുഎഇ ഉപപ്രധാനമന്ത്രി; പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും നൽകി; മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് ശൈഖ് മുഹമ്മദ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്‌കൂൾ വിദ്യാഭ്യാസം യു.എ.ഇ ഫെഡറൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്കി മാറ്റി.
ദുബൈ: (KVARTHA) യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മന്ത്രിസഭാ പുനഃസംഘടിപ്പിച്ചു. ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാനെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായി നിയമിച്ചതാണ് സുപ്രധാന മാറ്റം. പ്രതിരോധ മന്ത്രിയായും അദ്ദേഹം പ്രവർത്തിക്കും.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി, ശെയ്ഖ് അബ്ദുല്ല ബിൻ സാഇദ് ആൽ നഹ്യാനെയും ഉപപ്രധാനമന്ത്രിയായി നിയമിച്ചു. വിദേശകാര്യ മന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്യും. സ്‌കൂൾ വിദ്യാഭ്യാസം യു.എ.ഇ ഫെഡറൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്കി മാറ്റി. സാറ അൽ അമീരിയെ വിദ്യാഭ്യാസ മന്ത്രിയാകും. മാനവ വിഭവശേഷി മന്ത്രി അബ്ദുർ റഹ്‌മാൻ അൽ അവാറിന് ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള ഉന്നത പഠന വകുപ്പിന്റെ ചുമതലയും നൽകി.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹ്‌മദ് ബെൽഹൂൾ ഇനി കായിക മന്ത്രിയാകും. ആലിയ അബ്ദുല്ല അൽ മസ്റൂയിയെ സംരംഭകത്വ സഹമന്ത്രിയാക്കി. കൂടാതെ, നാഷണൽ സെൻ്റർ ഫോർ ക്വാളിറ്റി എഡ്യൂക്കേഷൻ്റെ തലവനായി ശൈഖ മറിയം ബിൻത് മുഹമ്മദ് ബിൻ സാഇദിനെ നിയമിച്ചു. ഷെയ്ഖ് ഹംദാൻ രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകുമെന്ന് വളരെയധികം ആത്മവിശ്വാസമുണ്ടെന്ന് ശെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.
