മിനാ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 220; മരിച്ചവരില്‍ 13 ഇന്ത്യാക്കാര്‍, ലക്ഷദ്വീപ് സ്വദേശിക്ക് ഗുരുതരപരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മിന: (www.kvartha.com 24.09.2015) ഹജ്ജിനിടെ മിനായില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 220 ആയി. 450 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

അല്‍ അറേബ്യ ടിവി ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. സൗദി സമയം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മിനായിലെ ജംറയിലെ കല്ലേറിനിടെയാണ് സംഭവം. അപകടം സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചവരില്‍ പതിമൂന്ന് പേര്‍ ഇന്ത്യക്കാരാണ്. അതേസമയം മലയാളികള്‍ അപകടത്തില്‍പ്പെട്ടതായി സൂചനയില്ല. ലക്ഷദ്വീപ് സ്വദേശിയായ ഷാജഹാന്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മരിച്ചവരില്‍ ഏതൊക്കെ രാജ്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യന്‍ ഹാജിമാരുടെ ടെന്റിനടുത്താണ് അപകടമുണ്ടായതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും വന്‍ സന്നാഹങ്ങളോടെ  നടത്തിക്കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ഇവരില്‍ പകുതിയോളം പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ്ജ് കര്‍മ്മത്തോടനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ വന്‍ ദുരന്തമാണിത്. ദിവസങ്ങള്‍ക്ക് മുമ്പ് മക്കയിലെ ഗ്രാന്റ് പള്ളിയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് പതിനൊന്ന് ഇന്ത്യക്കാരുള്‍പ്പടെ 107 തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു.

ബലി പെരുനാള്‍ ആഘോഷങ്ങള്‍ക്കായി ഹജ് തീര്‍ഥാടകര്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ മിനായിലെത്തിയിരുന്നു. ഇവിടെ നടന്ന കല്ലേറ് കര്‍മത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതിനായി നല്‍കിയ നിര്‍ദേശങ്ങള്‍ ഹജജ് തീര്‍ഥാടകര്‍ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍: 00966125458000, 009661254960000

മിനാ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 220; മരിച്ചവരില്‍ 13 ഇന്ത്യാക്കാര്‍, ലക്ഷദ്വീപ് സ്വദേശിക്ക് ഗുരുതരപരിക്ക്

Also Read:

ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം
Keywords:  Hajj: 220 dead and 450 injured in Mina stampede, Hospital, Treatment, Saudi Arabia, Gulf, Featured, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script