മിനായില്‍ ഹജ്ജിനിടെ തിക്കിലും തിരക്കിലും പെട്ട് 150 മരണം: മരിച്ചവരില്‍ 11 ഇന്ത്യക്കാരും
Sep 24, 2015, 14:34 IST
മക്ക: (www.kvartha.com 24.09.2015) ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 150 മരണം. മരിച്ചവരില്‍ 11 ഇന്ത്യക്കാരും. മിനായിലെ ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ സൗദി സമയം വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ എല്ലാവര്‍ഷവും ചെറു അപകടങ്ങള്‍ പതിവാണെങ്കിലും ഇത്രയും വലിയൊരു അപകടം ഇതാദ്യമായാണ്. സൗദി അറേബ്യ സിവില്‍ ഡിഫന്‍സ് അപകടവാര്‍ത്ത സ്ഥിരീകരിച്ചു.
നാനൂറോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് സൂചന. ഇന്ത്യന്‍ ഹാജിമാരുടെ ടെന്റിനടുത്താണ് ദുരന്തമുണ്ടായത്. ഏതാനും ദിവസം മുമ്പാണ് മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചത്.
Keywords: Hajj: 150 dead and 400 injured in Mina stampede, Indian Hajis, Saudi Arabia, Gulf, Featured.

Also Read:
ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം
Keywords: Hajj: 150 dead and 400 injured in Mina stampede, Indian Hajis, Saudi Arabia, Gulf, Featured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.