കോഴിക്കോട്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി കേരളത്തില്‍ നിന്നുളള ആദ്യ പ്രത്യേക വിമാനം ക്‌ടോബര്‍ ആറിന് പുറപ്പെടും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുളള വിമാനമാണിത്. ഒക്‌ടോബര്‍ ആറിന് രാവിലെ 6.30നാണ് ആദ്യ വിമാനം പറന്നുയരുക. 17 ദിവസങ്ങളിലായി 21 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ കരിപ്പൂരില്‍നിന്നു ജിദ്ദയിലേക്കു നടത്തുക. 450 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് സര്‍വീസിന് ഉണ്ടാവുക. 9, 10, 17 തീയതികളില്‍ ഓരോ വിമാനവും മറ്റു ദിവസങ്ങളില്‍ രണ്ടു വിമാനങ്ങളും സര്‍വീസ് നടത്തും.
ഹജ്ജ് ക്യാംപും ഹജ്ജ് സര്‍വീസും സംബന്ധിച്ച കാര്യങ്ങള്‍ക്ക് അടുത്തമാസം ആറിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം കരിപ്പൂരില്‍ ചേരും.
രണ്ടാമത്തെ വിമാനം ആറിനു രാവിലെ പത്തരയ്ക്കു പുറപ്പെടും. ഏഴിന് രാവിലെ 11.30 വൈകിട്ട് 4.30, എട്ടിന് വൈകിട്ട് 4.30 രാത്രി 10.30, ഒമ്പതിന് രാത്രി 9.30, പത്തിന് പുലര്‍ച്ചെ നാല്. 11 നു രാത്രി 2.30 പകല്‍ 11.30, 12 നു രാവിലെ 6.30 വൈകിട്ട് 4.30, 13 നു രാവിലെ 7.30 രാവിലെ 11.30, 14 നു രാവിലെ 6.30 ഉച്ചയ്ക്കു 12. 30. 15, 16 തീയതികളില്‍ രാവിലെ 6.30 നും 11.30 നും. അവസാന വിമാനം 17 നു രാവിലെ ആറരയ്ക്കു പുറപ്പെടും.
കേരളത്തില്‍ നിന്ന് അവസരം ലഭിച്ചവരും ലക്ഷദ്വീപ്, മാഹി തീര്‍ഥാടകരും കരിപ്പൂരില്‍നിന്നാണ് ഹജ്ജിന് പോകുക. വലിയ വിമാനം ഉപയോഗിക്കുന്നതിനാല്‍ 12 ദിവസത്തിനുള്ളില്‍ ഹജ്ജ് ക്യാംപ് അവസാനിപ്പിക്കാനാവും. ഇത്തവണ യാത്രാ ഷെഡ്യൂളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹജ്ജ് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നു മദീനയിലേക്കാണ് പുറപ്പെട്ടിരുന്നത്. ഇത്തവണ കരിപ്പൂരില്‍നിന്നു ജിദ്ദയിലേക്ക് കൊണ്ടു പോകുന്ന തീര്‍ഥാടകരെ അവിടെ നിന്നു വാഹനത്തില്‍ മക്കയില്‍ എത്തിക്കും. മദീന സന്ദര്‍ശനം കഴിഞ്ഞ് ഹജ്ജ് നിര്‍വഹിച്ചതിനു ശേഷം ജിദ്ദ വഴി കരിപ്പൂരിലേക്ക് മടങ്ങും.
SUMMARY: Haj services from october 6
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.