Gulfood Fair | രുചി വൈവിധ്യങ്ങളുമായി 29-ാമത് ദുബൈ 'ഗൾഫുഡ്' മേളയ്ക്ക് തുടക്കം

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) ലോകോത്തര രുചികളുടെ ആസ്വാദനത്തിനായി ദുബൈയിൽ 29-ാമത് ദുബൈ ഗൾഫുഡ് മേള ആരംഭിച്ചു. വേൾഡ് ട്രേഡ് സെന്ററിലാണ് ഭക്ഷ്യമേളയ്ക്ക് തുടക്കമായത്. നാലുദിവസം നീണ്ടുനിൽക്കുന്ന മേള ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജ് ഇവന്റായ ഗൾഫുഡ് ദുബൈയിലെ ആഗോള എഫ് ആൻഡ് ബി കമ്മ്യൂണിറ്റികളെ ഒരുമിപ്പിക്കുന്ന വേദിയാണിത്. ഗൾഫുഡ് 2024 മേളയിൽ കേരളത്തിലെ സംരംഭകരും വൈവിധ്യമാർന്ന സംരംഭങ്ങളുമായി കേരള പവലിയനിൽ അണിനിരക്കും.

Gulfood Fair | രുചി വൈവിധ്യങ്ങളുമായി 29-ാമത് ദുബൈ 'ഗൾഫുഡ്' മേളയ്ക്ക് തുടക്കം

ക്രെംബെറി യോഗർട്ട്, പ്രോട്ടെക് ഓർഗാനോ, പവിഴം അരി, മഞ്ഞിലാസ് ഫുഡ് ടെക്, വെളിയത്ത് ഫുഡ് പ്രോഡക്ട്സ്, നാസ്ഫുഡ് എക്സിം, ഗ്ലെൻവ്യൂ തേയില, ഫൂ ഫുഡ്സ്, ബീക്രാഫ്റ്റ് തേൻ, ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസിംഗ് കമ്പനി, ഹാരിസൺസ് മലയാളം, മലബാർ നാച്ചുറൽ ഫുഡ്‌സ് തുടങ്ങിയ കേരളത്തിലെ വികസിച്ചു വരുന്ന ഭക്ഷ്യമേഖലയിലെ സംരംഭകരുടെ ഉത്പന്നങ്ങൾ പവലിയനിൽ പ്രദർശനത്തിനുണ്ട്.

ഈ വർഷം 127 രാജ്യങ്ങളിൽ നിന്നുള്ള 5,000 എക്സിബിറ്റർമാർ 24 എക്സിബിഷൻ ഹാളുകളിലായി ആയിരക്കണക്കിന് പുതുമയാർന്ന ഇനങ്ങൾ പ്രദർശിപ്പിക്കും. മേളക്ക് ഫിബ്രവരി 23 ന് തിരശ്ശീല വീഴും

Keywords: Dubai, Gulf, UAE News, Gulfood, World, Flavors, Fair, World Trade Center, Global Food and Beverage, Creameberry Yogurt, Kerala, Nations, Malabar, Natural, Exabits, Exhibition, Gulfood exhibition begins in Dubai.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia