മസ്‌ക്കറ്റില്‍ ജയിലിലായിരുന്ന ഡോ.ഗള്‍ഫാര്‍ മുഹമ്മദാലിക്ക് മോചനം

 


ഒമാന്‍: (www.kvartha.com 07.06.2016) എണ്ണവിതരണ കരാര്‍ നീട്ടിക്കിട്ടാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ കേസില്‍ ഒമാനില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന മലയാളി വ്യവസായിക്ക് മോചനം. 15 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡോ.ഗള്‍ഫാര്‍ മുഹമ്മദാലിയെയാണ് ശി്ക്ഷയില്‍ നിന്നും മോചിപ്പിച്ചത്. റംസാന്‍ മാസത്തോട് അനുബന്ധിച്ചുള്ള പൊതുമാപ്പിന്റെ ഭാഗമായാണ് മുഹമ്മദാലിയെ മോചിപ്പിച്ചത്.

2014 മാര്‍ച്ചിലായിരുന്നു മുഹമ്മദാലിയെ 15 വര്‍ഷം തടവിനും 27 കോടി രൂപ പിഴ അടയ്ക്കാനും മസ്‌കറ്റിലെ ക്രിമിനല്‍ കോടതി വിധിച്ചത്. ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറായിരിക്കെയാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം ഡെവലപ്‌മെന്റ് ഒഫ് ഒമാനുമായുള്ള കരാര്‍ നീട്ടിക്കിട്ടാന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു മുഹമ്മദാലി.

മുഹമ്മദാലിയെ കൂടാതെ അദ്ദേഹത്തിന്റെ മലയാളിയായ മാനേജര്‍ നൗഷാദ്, ഒന്നാം പ്രതിയായ ഒമാന്‍
പെട്രോളിയം ഡെവലപ്‌മെന്റ് ടെണ്ടര്‍ മേധാവി ജുമാ അല്‍ ഹിനായി എന്നിവരേയും കോടതി ശിക്ഷിച്ചിരുന്നു. ആദ്യം മൂന്നു വര്‍ഷമാണ് മുഹമ്മദാലിക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരെ മുഹമ്മദാലി അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ 15 വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു.

കേസില്‍ തനിക്ക് വേണ്ടി വാദിക്കാന്‍ വിദേശത്ത് നിന്ന് പോലും മുഹമ്മദാലി അഭിഭാഷകരെ കൊണ്ട് വന്നിരുന്നു. ഇതാദ്യമായിട്ടായിരുന്നു ഇന്ത്യാക്കാരനായ വ്യവസായിക്ക് ഗള്‍ഫില്‍ ഇത്രയും വലിയ ശിക്ഷ ലഭിക്കുന്നത്. ശിക്ഷിക്കപ്പെട്ടതോടെ കമ്പനിയുടെ എം.ഡി സ്ഥാനത്ത് നിന്ന് മുഹമ്മദാലി രാജിവച്ചിരുന്നു.

മസ്‌ക്കറ്റില്‍ ജയിലിലായിരുന്ന ഡോ.ഗള്‍ഫാര്‍ മുഹമ്മദാലിക്ക് മോചനം


Also Read:
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും

Keywords:  Gulfar Momammedali released from Oman jail , Muscat, Business Man, Bribe Scam, Resignation, Court, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia