Eid Ul Fitr | ഗൾഫ് രാജ്യങ്ങൾ ഈദുൽ ഫിത്വർ ആഘോഷത്തിൽ; പെരുന്നാൾ സന്തോഷത്തിൽ പ്രവാസികൾ
Apr 21, 2023, 12:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com) ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷിക്കുകയാണ്. 29 ദിവസം നീണ്ട റമദാൻ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം നോമ്പിന്റെ പുണ്യവ്യമായി സഊദി അറേബ്യ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്വർ എന്നിവിടങ്ങളിലെ പ്രവാസി മലയാളികളും ചെറിയ പെരുന്നാൾ സന്തോഷത്തിലാണ്. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ നടന്ന പെരുന്നാൾ നിസ്‌കാരത്തിന് നിരവധി പേരെത്തി.
പെരുന്നാൾ വെള്ളിയാഴ്ചയായതിനാൽ പെരുന്നാൾ നിസ്കാരത്തിന് പുറമെ ജുമുഅ നിസ്‌കാരത്തിന് കൂടി വിശ്വാസികൾ ഒരുമിച്ച് കൂടുമെന്ന പ്രത്യേകതയും ഇതവണയുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ വിശ്വാസികൾക്ക് പെരുന്നാൾ ആശംസ നേർന്നു. ഒറ്റപ്പെടലിന്‍റെ വേദനയിലും ഗള്‍ഫ് പ്രവാസികള്‍ ഏറെ ആഹ്ലാദത്തോടെയാണ് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. പുത്തനുടുപ്പണിഞ്ഞും സുഹൃത്തുക്കളും ബന്ധുക്കളും പരസ്പരം ഒത്തുകൂടിയും ആശംസകൾ കൈമാറിയും ഭക്ഷണ വിഭവങ്ങൾ ഒരുക്കിയും അവർ ആഘോഷത്തിന്‍റെ ഭാഗമാകുകയാണ്.
വിപുലമായ പരിപാടികളാണ് സർകാർ തലത്തിലും മറ്റുമായി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. പെരുന്നാളിന്‍റെ മധുരവുമായി മലയാളി കൂട്ടായ്‌മകളും ആഘോഷ പരിപാടികൾ നടത്തുന്നുണ്ട്. ഒമാനിൽ ശനിയാഴ്ചയാണ് പെരുന്നാൾ.
Keywords: Gulf, Gulf-New, News, Eid-Ul-Fitr, Ramadan, World, World-News, Celebrate, Masjid, Gulf countries celebrate Eid Ul Fitr.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.