Luggage | ഗൾഫ് എയർ ലഗേജ് പരിധി കുറച്ചു; യാത്രക്കാർക്ക് തിരിച്ചടി

 
gulf air reduces baggage allowance travelers upset
gulf air reduces baggage allowance travelers upset

Photo Credit: Facebook / Gulf Air

● പുതിയ നിയമം ഒക്ടോബർ 27 മുതൽ നടപ്പിൽ വരും.
● എക്കണോമി ക്ലാസിലാണ് വലിയ മാറ്റങ്ങൾ വരുത്തിയത്.
● ബിസിനസ്സ് ക്ലാസ്സിലും മാറ്റങ്ങൾ കൊണ്ടുവന്നു. 

റിയാദ്: (KVARTHA) ഗൾഫ് എയർ വിമാന സർവീസുകളിൽ യാത്രക്കാർക്ക് തിരിച്ചടി. കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവ് ഗണ്യമായി കുറച്ചു. ഈ പുതിയ നിയമം ഒക്ടോബർ 27 മുതൽ നടപ്പിൽ വരും.

23+ 23 കിലോ ലഗേജ് അനുവദിച്ചിരുന്ന എക്കണോമി ക്ലാസിലാണ് വലിയ മാറ്റങ്ങൾ വരുത്തിയത്. എക്കണോമി ക്ലാസ് ലൈറ്റ് വിഭാഗത്തിൽ കൊണ്ടുപോകാവുന്ന ലഗേജ് 25 കിലോ മാത്രമാക്കി. എക്കണോമി ക്ലാസ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയും ഫ്ലെക്സ് വിഭാഗത്തിൽ 35 കിലോയുമാക്കി. നിശ്ചിത തൂക്കത്തിനുള്ളിൽ പരമാവധി അഞ്ചു ബാഗേജുകളാക്കി വരെ ലഗേജ് കൊണ്ടുപോകമെങ്കിലും ഒരു ബാഗേജ് 32 കിലോയിൽ കൂടാൻ പാടില്ല. എക്കണോമി ക്ലാസ് ഹാൻഡ് ബാഗേജ് ആറു കിലോ തന്നെയായിരിക്കും. 

32+32 കിലോ ലഗേജ് അനുവദിച്ചിരുന്ന ബിസിനസ്സ് ക്ലാസ്സിൽ ഇനി സ്മാർട്ട് വിഭാഗത്തിൽ 40 കിലോയും ഫ്ലെക്സ് വിഭാഗത്തിൽ 50 കിലോയുമായി മാറും. ഹാൻഡ് ബാഗേജ് നിലവിലുള്ള ഒമ്പത് കിലോ തന്നെയായി തുടരും.

#GulfAir #baggagerequirements #travel #aviation #economyclass #businessclass #luggagelimit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia