കുവൈത്ത്: (www.kvartha.com 19/02/2015) തിരഞ്ഞെടുപ്പിലെങ്ങാനും ജയിച്ച് പഞ്ചായത്ത് മെമ്പര്‍ പോലും ആയിക്കഴിഞ്ഞാല്‍ നാട്ടുകാരോട് അകലം പാലിക്കുന്ന ഒരുപാട് ജനപ്രതിനിധികള് ഉള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെങ്കിലും മന്ത്രിയോ, എംഎല്‍എയ്‌ക്കോ എങ്ങാനും ഒരു പരാതി കൊടുത്താല്‍ മറുപടിപോലും കിട്ടാത്ത അനുഭവവും നമ്മളില്‍ പലര്‍ക്കും ഉണ്ടാവും. ഈ അവസ്ഥകള്‍ എല്ലാം അറിയാമെങ്കിലും, ലോകത്തിന്റെ മറ്റൊരു കോണില്‍ ജോലിക്ക് പോയപ്പോള്‍ ഒരു വിദേശ രാജ്യത്തിന്റെ യുവ പ്രധാനമന്ത്രി തന്റെ മെയിലിന് അയച്ച മറുപടി കണ്ട് ഞെട്ടിയിരിക്കുകയാണ് പത്തനംതിട്ട തിരുവല്ലയില്‍ നിന്നുള്ള ഒരു ഇടതുപക്ഷക്കാരനായ പ്രവാസി സുഹൃത്ത്.
കുവൈത്തില്‍ ജോലി ചെയ്യുന്ന റിബിന്‍ തിരുവല്ലയ്ക്കാണ് ഗ്രീസിലെ പുതിയ പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിനെ അഭിനന്ദിച്ച് കൊണ്ട് മെയിലയച്ചത്. സംഭവം റിബിന്‍ തന്നെ മറന്നിരിക്കുമ്പോഴാണ് ഇന്‍ബോക്‌സില്‍ സാക്ഷാല്‍ അലക്‌സിസ് സിപ്രസിന്റെ മറുപടി സന്ദേശം എത്തുന്നത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട തന്നെ അഭിനന്ദിച്ച റിബിന് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു ഗ്രീസ് പ്രധാനമന്ത്രയിയുടെ മറുപടി.
കൂടെ ചെറിയ ചില ഉപദേശങ്ങളും. നാട്ടിലും തമിഴ് നാട്ടിലും സജീവ പ്രവര്‍ത്തകനായിരുന്ന ഇടതുപക്ഷ മുന്‍ വിദ്യാര്‍ഥി നേതാവായിരുന്ന റിബിന്‍ ഗ്രീസിലെ ഭരണമാറ്റമാണ് സിരിസ പാര്‍ട്ടിയുടെ നേതാവും, കമ്മ്യൂണിസ്റ്റുമായ അലക്‌സിസിനെ അഭിനന്ദിക്കാന്‍ തോന്നിച്ചത്. ഒരു പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം ലഭിച്ചപ്പോള്‍ തന്റെ നാട് എപ്പോളാവും ഇങ്ങനെയൊക്കെ ആവുക എന്ന സ്വപ്നത്തിലാണ് റിബിന്. ഈ വാര്‍ത്ത! ശ്രദ്ധയില്‍പെടുന്ന നാട്ടിലെ ഏതെങ്കിലും രാഷ്ട്രിയക്കാര്‍ ഗ്രീസിലെ പ്രധാനമന്ത്രിയുടെ പാത സ്വീകരിക്കും എന്ന പ്രതീക്ഷയും റിബിനുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.